Sections

പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുറത്തിറക്കി

Thursday, Sep 07, 2023
Reported By Admin
TVS Apache RTR 310

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനി അതിൻറെ ഐക്കോണിക് അപ്പാച്ചെ നിരയിൽ പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈൻ, എഞ്ചിൻ ലേഔട്ട്, ഹീറ്റ് മാനേജ്മെൻറ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 310 എത്തുന്നത്.

312.2 സിസി മോട്ടോർസൈക്കിളിന് സവിശേഷമായ റിവേഴ്സ് ഇൻക്ലൈൻഡ് ഡിഒഎച്ച്സി എഞ്ചിൻ കുടുതൽ കേന്ദ്രീക്രിതമാകാൻ കോംപാക്റ്റ് എഞ്ചിൻ ലേഔട്ട് സഹായിക്കുന്നു. 5 ശതമാനം ഭാരം കുറഞ്ഞ പുതിയ ഫോർജ്ഡ് അലുമിനിയം പിസ്റ്റൺ 9,700 ആർപിഎമ്മിൽ 35.6 പിഎസ് പവറും 6,650 ആർപിഎമ്മിൽ 28.7 എൻഎം ടോർക്കും നൽകുന്നു.

പുതിയ ബൈ ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററിനൊപ്പം 6-സ്പീഡ് ട്രാൻസ്മിഷനുമുണ്ട്. അത്യാധുനിക ത്രോട്ടിൽ-ബൈ-വയർ സംവിധാനത്തിൽ 46എംഎം വലിയ ത്രോട്ടിൽ ബോഡി മികച്ച പവർ നൽകുന്നു. മോട്ടോർസൈക്കിൾ റേസ് ട്യൂൺഡ് ലീനിയർ സ്റ്റെബിലിറ്റി കൺട്രോൾ (ആർടി-എൽഎസ്സി) വാഗ്ദാനം ചെയ്യുന്നു, അതിൽ സ്റ്റ്റേറ്റ് ലൈൻ ഡ്യുവൽ ചാനൽ എബിഎസ്, ക്രൂയിസ് കൺട്രോൾ, ലീനിയർ ട്രാക്ഷൻ കൺട്രോൾ, റിയർ ലിഫ്റ്റ് പ്രൊട്ടക്ഷൻ എന്നിവ ഉൾപ്പെടുന്നു.

റേസ് ട്യൂൺഡ് സ്ലിപ്പർ ക്ലച്ച് പെട്ടെന്നുള്ള ഡൗൺഷിഫ്റ്റുകൾക്ക് സഹായിക്കുന്നു. എഞ്ചിൻ കൂളൻറ് ജാക്കറ്റ് ഒപ്റ്റിമൈസേഷനും 23 നിര റേഡിയേറ്റർ ട്യൂബുകളും മികച്ച ഇൻ-ക്ലാസ് ഹീറ്റ് മാനേജ്മെൻറിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. മോട്ടോർസൈക്കിൾ ഈ വിഭാഗത്തിലെ സവിശേഷതയായ ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി) യുമായാണ് എത്തുന്നത്.

പുതിയ ലൈറ്റ്വെയ്റ്റ് 8 സ്പോക്ക് ഡ്യുവൽ കളർ അലോയ് വീലുകൾ മോട്ടോർസൈക്കിളിൻറെ ഭംഗി വർദ്ധിപ്പിക്കുന്നു. വൈവിധ്യമാർന്ന റൈഡിംഗ് ശൈലികൾക്കായി ക്രമീകരിക്കാവുന്ന ഹാൻഡ് ലിവറുകൾ 4 ലെവലുകളിൽ ക്രമീകരിച്ചിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ മിഷേലിൻ റോഡ് 5 ടയറുകളാണ് നൽകിയിരിക്കുന്നത്. ഇത് വളവുകളിൽ മികച്ച ഗ്രിപ്പും പ്രീമിയം റൈഡ് അനുഭവവും നൽകും.

അർബൻ, റെയിൻ, സ്പോർട്സ്, ട്രാക്ക്, പുതിയ സൂപ്പർമോട്ടോ മോഡ് എന്നിങ്ങനെ 5 റൈഡ് മോഡുകൾ മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. സ്മാർട്ട് കണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്മാർട്ട്ഫോണുമായി ടിവിഎസ് അപ്പാച്ചെ ആർടിആർ 310നെ ബന്ധപ്പിക്കുന്നു. ഇതിലൂടെ ടെലിഫോൺ, സംഗീത നിയന്ത്രണം, ഗോപ്രോ കൺട്രോൾ, സ്മാർട്ട് ഹെൽമെറ്റ് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ്, റേസ് ടെലിമെട്രി, വാട്ട്3വേർഡ്സ് ഡിജി ഡോക്സ്, ക്രാഷ് അലർട്ട് എന്നിവ ഉപയോഗിച്ച് കൃത്യമായ ടേൺ ബൈ ടേൺ നാവിഗേഷൻ ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്നു.

3 ലെവൽ പ്രകാശ തീവ്രത ഉള്ള പുതിയ ക്ലാസ് ഡി ഡൈനാമിക് എൽഇഡി ഹെഡ്ലാമ്പ് വേഗതയെ അടിസ്ഥാനമാക്കി ഒപ്റ്റിമൽ ലൈറ്റിംഗ് നൽകുന്നു.

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 ടിവിഎസ് ബിൽറ്റ് ടു ഓർഡർ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇത് ഡൈനാമിക് കിറ്റ്, ഡൈനാമിക് പ്രോ കിറ്റ്, സവിശേഷമായ സെപാങ് ബ്ലൂ റേസ് ഗ്രാഫിക് ഓപ്ഷൻ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താവിൻറെ ഇഷ്ടാനുസരണം മോട്ടോർസൈക്കിളിൽ ഭേദഗതി വരുത്താം.

നക്കിൾ ഗാർഡ്, വൈസർ, പാനിയർ, ടോപ്പ് ബോക്സ് കിറ്റ്, 14 സുരക്ഷാ ഗിയറുകൾ, ലൈഫ്സ്റ്റൈൽ മെർച്ചൻഡൈസ് എന്നിവയുൾപ്പെടെ 12 എക്സ്ക്ലൂസീവ് ഫ്രീസ്റ്റൈലർ ആക്സസറികൾ ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ ഉണ്ട്.

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 മൂന്ന് സ്റ്റാൻഡേർഡ് എസ്ഐയുകളിലും 3 ബിടിഒ കസ്റ്റമൈസേഷനുകളിലും ലഭ്യമാണ് .

ആഴ്സണൽ ബ്ലാക്ക് (ക്വിക്ക്ഷിഫ്റ്റർ ഇല്ലാതെ) 2,42,990 രൂപ, ആഴ്സണൽ ബ്ലാക്ക് 2,57,990 രൂപ, ഫ്യൂരി യെല്ലോ 2,63,990 രൂപ എന്നിങ്ങനെയാണ് വില (എക്സ്-ഷോറൂം ഇന്ത്യ). ബിടിഒ (ബിൽറ്റ് ടു ഓർഡർ) ഡൈനാമിക് കിറ്റിന് 18,000 രൂപ, ഡൈനാമിക് പ്രോ കിറ്റിന് 22,000 രൂപ, സെപാങ് ബ്ലൂവിന് 10,000 രൂപ എന്നിങ്ങനെയാണ് വില.

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 തങ്ങളുടെ എഞ്ചിനീയറിംഗിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയും, ആവേശഭരിതമായ ഒരു മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അതുല്യമായ റൈഡിംഗ് അനുഭവം നൽകുന്നതിന് വ്യത്യസ്ത സാങ്കേതികവിദ്യകൾ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു. ഇന്ത്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ആസിയാൻ എന്നിവയുൾപ്പെടെ നിരവധി ആഗോള വിപണികളിലെ മുൻനിരയിലാണ് ഈ മോട്ടോർസൈക്കിൾ എന്ന് ടിവിഎസ് മോട്ടോർ കമ്പനി മാനേജിങ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.

ടിവിഎസ് അപ്പാച്ചെ സീരീസ് അടുത്തിടെ 5 ദശലക്ഷം ആഗോള വിൽപ്പന എന്ന നാഴികക്കല്ല് കടന്ന് ഈ വിഭാഗത്തിൽ അതിവേഗം വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായി മാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.