- Trending Now:
കൊച്ചി: ലോക റേസിങ് സർക്യൂട്ടിൽ വിപ്ലവം സൃഷ്ടിച്ച ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ടിവിഎസ് അപ്പാച്ചെ 2025ൽ രണ്ട് പതിറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്നു. ഇരുപതാം വാർഷികത്തിൽ 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടവും ടിവിഎസ് അപ്പാച്ചെ നേടി. അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്ത ടിവിഎസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്പോർട്സ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്ന് കൂടിയാണ്. 2005ലാണ് ടിവിഎസ് അപ്പാച്ചെയുടെ പിറവി, അപ്പാച്ചെ 150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്മെന്റിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു.
സെഗ്മെന്റിലെ ഒന്നിലധികം സാങ്കേതികവിദ്യകൾ ആദ്യമായി അവതരിപ്പിച്ച ടിവിഎസ് അപ്പാച്ചെ മോഡൽ കരുത്തുറ്റ പ്രകടനം, സമാനതകളില്ലാത്ത സുരക്ഷ, കാലത്തിനൊത്ത പുതുമ എന്നിവയിലൂടെ ജനപ്രിയ ബ്രാൻഡായി മാറി. ഫാക്ടറി കസ്റ്റമൈസേഷൻ, (ബിൽഡ്-ടു-ഓർഡർ) ബിടിഒ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡ് കൂടിയാണ് ടിവിഎസ് അപ്പാച്ചെ. റേസിങ് വിഭാഗത്തിനായി അപ്പാച്ചെ ആർആർ പ്ലാറ്റ്ഫോമിലും, സ്ട്രീറ്റ്പെർഫോമൻസിനായി അപ്പാച്ചെ ആർടിആർ പ്ലാറ്റ്ഫോമിലുമാണ് ഇതിന്റെ പ്രവർത്തനം. ബംഗ്ലാദേശ്, നേപ്പാൾ, കൊളംബിയ, ഗ്വാട്ടിമാല, മെക്സിക്കോ, ഹോണ്ടുറാസ്, ഗിനിയ മേഖല തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ ടിവിഎസ് അപ്പാച്ചെയ്ക്ക് വലിയ ജനപ്രീതിയുണ്ട്. യൂറോപ്പിലും (ഇറ്റലി) ടിവിഎസ് അപ്പാച്ചെയുടെ സാന്നിധ്യം വർധിക്കുന്നുണ്ട്. നിലവിൽ ആഗോളതലത്തിൽ 300,000ത്തിലധികം റൈഡർമാർ അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പിൽ (എഒജി) പങ്കാളികളാണ്.
കഴിഞ്ഞ 20 വർഷമായി കാണിക്കുന്ന വിശ്വാസത്തിനും അഭിനിവേശത്തിനും ടിവിഎസ് അപ്പാച്ചെയുടെ 6 ദശലക്ഷത്തിലധികം റൈഡർമാരോട് ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ടിവിഎസ് മോട്ടോർ കമ്പനി മാനേജിങ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. ടിവിഎസ് അപ്പാച്ചെയോടുള്ള ഉപഭോക്താക്കളുടെ അതിരുകളില്ലാത്ത സ്നേഹം, അപ്പാച്ചെയെ ആഗോളതലത്തിൽ അതിവേഗം വളരുന്ന സ്പോർട്സ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നായി മാറ്റാൻ ഞങ്ങളെ പ്രേരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പാച്ചെ കഴിഞ്ഞ 20 വർഷമായി പെർഫോമൻസ് മോട്ടോർസൈക്കിളിങിനെ പുനർനിർവചിക്കുകയും, അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പിലൂടെ ആഗോളതലത്തിൽ അഭിനിവേശമുള്ള റൈഡർമാരെ ഒന്നിപ്പിക്കുകയും ചെയ്തെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.