- Trending Now:
ആലപ്പുഴ: കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ ജില്ലയിൽ 44.35 ലക്ഷം രൂപയുടെ വിറ്റുവരവ്. ഓണത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) എന്നിവയുമായി ചേർന്നാണ് ഓണച്ചന്തകൾ ഒരുക്കിയത്. കൃഷി വകുപ്പിന്റെ 80 വിപണികളും ഹോർട്ടികോർപ്പിന്റെ 53, വി.എഫ്.പി.സി.കെ.യുടെ 12 വിപണികളും കുടുംബശ്രീയുടെ വിപണികളുമാണ് ജില്ലയിൽ ഒരുക്കിയത്.
കർഷകരിൽ നിന്ന് നേരിട്ടും ഹോർട്ടികോർപ്പ് വഴിയും സംഭരിച്ച പച്ചക്കറികളിൽ 71.189 ടൺ വിറ്റഴിച്ചു. ഇതിലൂടെ 34.04 ലക്ഷം രൂപയുടെ വരുമാനം നേടി. പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 10 ശതമാനം അധികവില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിച്ചത്. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.
പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച നാടൻ പച്ചക്കറികളാണ് ചന്തയിൽ വിൽപ്പന നടത്തിയത്. എല്ലാ കൃഷിഭവനുകളിലും ഓണച്ചന്ത പ്രവർത്തിച്ചു. വി.എഫ്.പി.സി.കെ.യിലൂടെ 20.69 ടൺ വിറ്റഴിച്ചു. 10.31 ലക്ഷം രൂപ വരുമാനം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.