Sections

മാനംമുട്ടെ വളര്‍ന്ന് തുര്‍ക്കിയുടെ പണപ്പെരുപ്പം

Monday, Nov 07, 2022
Reported By MANU KILIMANOOR

കഴിഞ്ഞ 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ തുര്‍ക്കിയിലെ പണപ്പെരുപ്പം

85.5ശതമാനത്തിലെത്തിയിരിക്കുകയാണ് പണപ്പെരുപ്പമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ലിറ ഇടിഞ്ഞതോടെ കഴിഞ്ഞ നവംബര്‍ മുതലാണ് പണപ്പെരുപ്പം ഉയര്‍ന്നു തുടങ്ങിയത്.സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചതാണ് പണപ്പെരുപ്പമുയരുന്നതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് അതിന്റെ നിരക്ക് കുറച്ചു തുടങ്ങിയത്. ആഗോള സാമ്പത്തിക നയത്തിന് എതിരായിരുന്നു ഈ നടപടി.ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം കുറയ്ക്കാന്‍ തുര്‍ക്കി 1998 ജൂണ്‍ മുതല്‍ ശ്രമിച്ചുവരികയാണ്. എന്നിരുന്നാലും പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണിപ്പോള്‍.സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്ക് നിരക്ക് കുറയ്ക്കുന്നത്. എന്നാല്‍ അതൊന്നും ഫലം കാണുന്നില്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 10.5% ആയി കുറച്ചിരുന്നു.അടുത്ത മാസം അത് വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേ സമയം, വര്‍ഷാവസാനത്തോടെ ഒറ്റ അക്ക പോളിസി നിരക്കിലെത്തണമെന്ന ആവശ്യമാണ് പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുള്ളത്. അതിനിടെ രാജ്യത്തെ ഉപഭോക്തൃ വിലകള്‍ 3.54% ഉയര്‍ന്നതായി ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.