- Trending Now:
കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു
യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.
ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്‌കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.