ആപത്തിൽ കൂടെ നിൽക്കുന്നവനാണ് നല്ല സുഹൃത്തെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. ഇതിൽ സത്യമില്ലാതില്ല. നമുക്ക് പണമായോ ആളായോ സഹായം ആവശ്യമുള്ള സമയത്ത് കൂട്ടുകാരെന്ന് പറഞ്ഞ് കൂടെ നടക്കുന്ന പലരുടെയും പൊടി പോലും കാണില്ല. വളരെ ചുരുക്കം ഒന്നോ രണ്ടോ പേർ ആയിരിക്കും നമ്മളെ സഹായിക്കാൻ വരുന്നത്. ഇവർ നല്ല സുഹൃത്തുക്കൾ തന്നെ. ആപത്തിൽ കൂടെ നിന്ന് ചങ്ക് പറിച്ചു കൊടുക്കാൻ തയ്യാറുള്ള കൂട്ടുകാർ പലരും തങ്ങൾക്ക് കിട്ടാത്ത ഒരു നേട്ടമുണ്ടാകുന്ന സാഹചര്യത്തിൽ അകന്നുപോകുന്നതായിട്ടാണ് കാണാറ്. അപ്പോൾ യഥാർത്ഥ സുഹൃത്ത് എന്നൊന്നുണ്ടോ? വളരെ അപൂർവ്വം എന്ന് പറയേണ്ടിവരും. ആത്മാർത്ഥത ഇല്ലാത്ത ഒരു മുഖംമൂടി അണിഞ്ഞ് നിങ്ങളോട് ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
- നിങ്ങളുടെ വേദനകളിലും സന്തോഷങ്ങളിലുമൊക്കെ മുഖം തിരിക്കുന്നവർക്ക് സുഹൃത്താകാനുള്ള യോഗ്യതയില്ല. നിങ്ങൾ വേദനിക്കുമ്പോൾ സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാകണം സുഹൃത്തുക്കൾ. കരയാനൊരു തോൾ നൽകാനും ആശ്വസിപ്പിക്കാനും അവർക്കാകണം. വൈകാരികമായി പിൻവലിഞ്ഞ്, സുഹൃത്തിന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തനിക്കെന്താ എന്ന മനോഭാവം പുലർത്തുന്നവരെ ഒഴിവാക്കുക.
- വിഷലിപ്തരായ വ്യക്തികളുടെ മുഖമുദ്രയാണ് സ്വാർഥത. നിങ്ങളുടെ പണവും സ്നേഹവും പരിചരണവും സമയവും ശ്രദ്ധയുമെല്ലാം അവർക്ക് വേണം. പക്ഷേ, തിരിച്ച് നിങ്ങൾക്ക് അതുവേണ്ടി വരുന്ന സമയത്ത് അവരുടെ പൊടി പോലും കാണില്ല. ബന്ധങ്ങൾ വൈകാരികായ നിക്ഷേപങ്ങളാണ്. തിരിച്ചൊന്നും നൽകാതെ ഒപ്പം നടക്കുന്നവരെ ഒഴിവാക്കാം.
- നിങ്ങളുടെ വീക്നെസും അനുകമ്പയും മനസിലാക്കി കൂർമ ബുദ്ധി പ്രയോഗിക്കുന്നവരുണ്ട്. നിങ്ങളെ അളക്കുന്ന ഇത്തരക്കാർ ഒരിക്കലും നല്ല സുഹൃത്തുക്കളായിരിക്കില്ല.
- വെറുതെ ഉപദേശം തരുന്നവരെ ശ്രദ്ധിക്കൂ. അവർ ഒരിക്കലും ഇതേ ഉപദേശം സ്വന്തം ജീവിതത്തിൽ പ്രയോഗിക്കില്ല. നിങ്ങളെ പരിഗണിച്ചായിരിക്കില്ല അവർ ഉപദേശം തരുന്നത്, എന്തെങ്കിലും പറയേണ്ടേ എന്ന് കരുതും. യഥാർഥ സുഹൃത്തുക്കൾ പറഞ്ഞാൽ നിങ്ങൾക്ക് കാര്യം മനസിലാകും.
- മനുഷ്യരായാൽ തെറ്റുകൾ പറ്റും. അത് അംഗീകരിച്ച്, തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടത്. എന്നാൽ ഈ വിഭാഗത്തിലുള്ളവർ ഒരിക്കലും തെറ്റുകൾ അംഗീകരിക്കാൻ കൂട്ടാക്കില്ല. ഇവരുമായി വഴക്കിട്ടാൽ, അത് അവരുടെ തെറ്റു കൊണ്ടാണെങ്കിൽ പോലും ഒടുക്കം ക്ഷമ പറയേണ്ടത് നിങ്ങളായിരിക്കും. ഇത്തരക്കാരോടൊപ്പം ആരോഗ്യകരമായ സൗഹൃദം സാധ്യമല്ല.
എങ്ങനെ നല്ല സുഹൃത്താകാം എന്ന് നോക്കാം
- നല്ലത് കണ്ടാൽ നല്ല വാക്കുപറഞ്ഞ് അഭിനന്ദിക്കുക.
- തെറ്റ് കണ്ടാൽ തെറ്റെന്ന് തന്നെ പറഞ്ഞു തിരുത്തുക.
- നല്ലൊരു കേൾവിക്കാരനാകുക.
- പ്രതിസന്ധിഘട്ടങ്ങളിൽ വീഴാതെ ചേർത്തു നിർത്തുക.
- സന്തോഷ നിമിഷങ്ങളുടെയെല്ലാം ഭാഗപാക്കാകുക.
- വിട്ടുവീഴ്ച്ചകൾ ചെയ്യാൻ സന്നദ്ധത ഉണ്ടാകുക.
- പരിഭവങ്ങളുണ്ടെങ്കിൽ പറഞ്ഞു തന്നെ തീർക്കുക.
- ഉള്ളിൽ കരട് വെച്ചിട്ട് : പുറമെ നാടകം കളിക്കാതിരിക്കുക.
- പ്രത്യുപകാരങ്ങളൊന്നും പ്രതീക്ഷിക്കാതിരിക്കുക.
- ഒരുപക്ഷേ...നമ്മുടെ സാനിധ്യം അവർക്കൊരു ബാധ്യതയാകുന്ന ഘട്ടം വന്നാൽ : സന്തോഷപൂർവ്വം വഴിമാറിക്കൊടുക്കാൻ കൂടി തയ്യാറായിരിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
സന്തോഷകരമായ ജീവിതത്തിനായി നിങ്ങളുടെ ലക്ഷ്യവും ജോലിയും എങ്ങനെ തിരഞ്ഞെടുക്കാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.