- Trending Now:
തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷനിൽ കോളേജ് വിദ്യാർഥികൾക്കും യുജി/പിജി കഴിഞ്ഞവർക്കും ഇന്റേൺഷിപ്പിനായി അവസരം ഒരുക്കുന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, ആറ്റുകാൽ പൊങ്കാല എന്നിവയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഐഎസി പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ ഇതിലൂടെ അവസരം ലഭിക്കുന്നു.
കണ്ടന്റ് ക്രിയേഷൻ, സോഷ്യൽവർക്ക്, മൊബൈൽ വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ ഡിസൈനിംഗ് എന്നീ മേഖലകളിൽ താത്പര്യമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയോടുകൂടിയ അപേക്ഷകൾ 9496706636 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യുകയോ tsctrivandrum@yahoo.co.in എന്ന ഐഡിയിൽ മെയിൽ അയയ്ക്കുകയോ ചെയ്യണമെന്ന് ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.