Sections

വളരുന്ന സ്റ്റാര്‍ട്ടപ് ഹബ്ബുകളുടെ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും 

Monday, Jan 24, 2022
Reported By Admin
kochi & trivandrum

നിലവിലുള്ള പ്രധാന സ്റ്റാര്‍ട്ടപ് ഹബ്ബുകളായ ഡല്‍ഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് 69 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും

 

രാജ്യത്ത് വളര്‍ന്നുവരുന്ന (എമര്‍ജിങ്) സ്റ്റാര്‍ട്ടപ് ഹബ്ബുകളുടെ നാസ്‌കോം പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും. ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോമിന്റെ സ്റ്റാര്‍ട്ടപ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 29 % ടെക് സ്റ്റാര്‍ട്ടപ്പുകളും വളര്‍ന്നു വരുന്ന ഹബ്ബുകളിലാണ്. അഹമ്മദാബാദ്, കൊല്‍ക്കത്ത, ജയ്പുര്‍, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, സൂറത്ത്, ചണ്ഡിഗഡ്, ലക്‌നൗ, ഭുവനേശ്വര്‍ എന്നിവയാണ് വളര്‍ന്നുവരുന്ന മറ്റ് സ്റ്റാര്‍ട്ടപ് ഹബ്ബുകള്‍. 29% ടെക് സ്റ്റാര്‍ട്ടപ്പുകളും ഇവിടെ നിന്നാണെങ്കിലും യൂണികോണ്‍ മൂല്യമുള്ള കമ്പനി ഒരെണ്ണം മാത്രമാണുള്ളത്. നിലവിലുള്ള പ്രധാന സ്റ്റാര്‍ട്ടപ് ഹബ്ബുകളായ ഡല്‍ഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് 69 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും.

ഓഹരി വിപണിയുടെ ഭാഗമാകാത്ത 100 കോടി ഡോളറിലും കൂടുതല്‍ മൂല്യമുള്ള കമ്പനികളാണ് യൂണികോണ്‍. 2017 മുതല്‍ രണ്ടാം നിര നഗരങ്ങളില്‍ നിന്നു വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എമര്‍ജിങ് ഹബ്ബുകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 6323.66 കോടി രൂപയുടെ നിക്ഷേപമുണ്ടായി. നിക്ഷേപങ്ങളില്‍ 3 മടങ്ങ് വര്‍ധന. 820ലധികം സ്റ്റാര്‍ട്ടപ്പുകള്‍ എമര്‍ജിങ് നഗരങ്ങളില്‍ നിക്ഷേപം നേടി. 2021ല്‍ മാത്രം രാജ്യത്ത് ആരംഭിച്ചത് 2,250 ടെക് സ്റ്റാര്‍ട്ടപ്പുകള്‍. 2021ല്‍ മാത്രം 1.79 ലക്ഷം കോടി രൂപയുടെ ഫണ്ടിങ് നടന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.