Sections

ട്രൈഫെഡിന്റെ  ആദി ബസാർ ഇന്ന് (നവംബർ 15) മുതൽ എറണാകുളത്തും

Wednesday, Nov 15, 2023
Reported By Admin
Trifed

കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള TRIFED (ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) 2023 നവംബർ 15 മുതൽ എറണാകുളത്തെ ഫോർട്ട് കൊച്ചിയിൽ ആദി ബസാർ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള പ്രഗത്ഭരായ ഗോത്രവർഗ കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് ഒരു വേദിയൊരുക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.

സ്വാതന്ത്ര്യ സമര സേനാനി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് ഗവൺമെൻറ് ' ജൻ ജാതിയ ഗൗരവ് ദിവസ്' ആയി പ്രഖ്യാപിച്ചു. എല്ലാ ധീരരായ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്കായി ഇത് സമർപ്പിച്ചിരിക്കുന്നു.

കേരളത്തിലെ ആദി ബസാർ നവംബർ 15 മുതൽ 21 വരെ ഫോർട്ട് കൊച്ചി സിഎസ്ഐ ചർച്ചിലെ സെന്റ് ആൻഡ്രൂ ഹാളിൽ രാവിലെ 09.30 മുതൽ രാത്രി 09.00 വരെ നടക്കും. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ഗോത്രങ്ങൾ പങ്കെടുക്കുകയും അവരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിലൂടെ അവരുടെ കലാവൈഭവം, അതുല്യമായ പാരമ്പര്യങ്ങൾ, കഴിവുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യും. കരകൗശല തൊഴിലാളികൾക്ക് ശാശ്വത പിന്തുണയും വിപണി പ്രവേശനവും അവസരങ്ങളും ഈ പരിപാടി സുഗമമാക്കും.

ജൻജാതിയ ഗൗരവ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി ഗണ്യമായ പട്ടികവർഗ ജനസംഖ്യയുള്ള രാജ്യത്തുടനീളമുള്ള 70 ജില്ലകളിൽ 'ഹമാരാ സങ്കൽപ് വികസിത് ഭാരത്' പരിപാടിയും നടക്കും. ഗോത്രവർഗ്ഗക്കാരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ അവരെ പരിചയപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.