Sections

വസ്ത്രങ്ങളിലെ കറ മാറ്റാൻ വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന പൊടിക്കൈകൾ

Saturday, Jan 20, 2024
Reported By Soumya S
Stain in Cloths

ഇഷ്ട വസ്ത്രങ്ങളിൽ കറപുരണ്ടാൽ എല്ലാവർക്കും വലിയ വിഷമമാണ്. വിഷമത്തോടെ ആണെങ്കിലും പലരും അത് ഉപേക്ഷിക്കുകയാണ് പതിവ്. എത്ര കഴുകിയാലും പോകാത്ത ചില കറകളാണ് പലപ്പോഴും വില്ലന്മാരാകുന്നത്. അത്തരത്തിലുള്ള കറകൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പൊടി കൈയാണിത്.

  • അഴുക്കും കറയും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ക്ഷാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ പോലുള്ള ഒരു ക്ഷാരം വെള്ളത്തിൽ ലയിക്കുമ്പോൾ കറകളിലുള്ള ആസിഡുകളുമായി ഇടപഴകുന്നതിലൂടെ പ്രവർത്തിക്കുകയും കറയും അഴുക്കും നീക്കുകയും ചെയ്യുന്നു.
  • ആസിഡ് സ്വഭാവമുള്ള നാരങ്ങ നീര് പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. പല്ലിന് നിറം ലഭിക്കാൻ, താരൻ മാറ്റാൻ, ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാനുമൊക്കെ നാരങ്ങ നീര് ഉപയോഗിക്കാം. തുണിയിലെ കറ കളയാനും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. നാരങ്ങയുടെ ആസിഡിക് സ്വഭാവമാണ് കറ കളയാൻ സഹായിക്കുന്നത്.
  • വിയർപ്പിന്റെ കറയും ദുർഗന്ധവും നീക്കം ചെയ്യാനും വസ്ത്രങ്ങളെ തിളക്കമുണ്ടാക്കാനും വെളുത്ത വിനാഗിരി ഉപയോഗിക്കാം. വസ്ത്രങ്ങൾ അലക്കിയ ശേഷം അത് കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഒരു കപ്പ് വെളുത്ത വിനാഗിരി ചേർക്കുന്നത് വസ്ത്രങ്ങൾ കൂടുതൽ മൃദുലവും പുതുമയുള്ളതുമാക്കി തീർക്കുന്നതിന് സഹായിക്കും. നിങ്ങളുടെ വാഷർ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം.
  • നെയിൽ പോളിഷ്, കറികൾ, റെഡ് വൈൻ എന്നിവയിൽ നിന്നെല്ലാം വസ്ത്രങ്ങിൽ പറ്റിയ ചായവും കറകളും നീക്കം ചെയ്യുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് എറ്റവും നന്നായി പ്രവർത്തിക്കും.
  • കാപ്പി പോലുള്ള വസ്തുക്കളുടെ കറ നീക്കാൻ വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക.
  • ഫാബ്രിക്ക് ടൈപ്പ് വസ്ത്രങ്ങളിൽ എണ്ണ അല്ലെങ്കിൽ ഗ്രീസ് പിടിക്കുകയാണെങ്കിൽ, ഉടനടി ഇതുപയോഗിച്ച് ഉരയ്ക്കുകയാണെങ്കിൽ വേഗത്തിൽ തന്നെയവ നീക്കം ചെയ്യാൻ സാധിക്കും. കറ പറ്റിയ വസ്ത്രങ്ങളിൽ ബേബി പൗഡർ, ടാൽക്കം പൊടി അല്ലെങ്കിൽ ചോക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മൃതുവായി തേച്ചുകൊടുക്കുക. എണ്ണമയം ആഗിരണം ചെയ്യപ്പെടാൻ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും സമയം അനുവദിക്കുക. എന്നിട്ട് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. അതിനു ശേഷം വസ്ത്രങ്ങൾ നന്നായി കഴുകുകയോ ഉണക്കുകയോ ചെയ്യുക.
  • കറകളെ വേഗത്തിൽ ഇളക്കി കളയാനായി കഴുകുന്നതിനുമുമ്പ് ഒരല്പം ഉപ്പ് മൃദുവായി വസ്ത്രങ്ങളിൽ ഇട്ട് ബ്രഷ് ചെയ്യുക. ശക്തിയായി ഉരച്ച് കഴുകിയാൽ അത് വസ്ത്രത്തിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം.
  • പാത്രം കഴുകുന്ന ലായനിയും, ഹൈഡ്രജൻ പെറോക്സൈഡും കൊണ്ടുള്ള മിശ്രിതവും വിയർപ്പ് കറ കളയാൻ ഉപയോഗിക്കാം. വിയർപ്പായ ഭാഗത്ത് ഈ മിശ്രിതം അൽപ്പം ഒഴിച്ച ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുക. ഇതിന് ശേഷം ഒരു മണിക്കൂർ നേരം വസ്ത്രം വയ്ക്കണം. പിന്നീട് കഴുകിയെടുക്കാം.
  • മഞ്ഞൾ പുരണ്ട വസ്ത്രങ്ങൾ സോപ്പും ചൂട് വെള്ളവും ഉപയോഗിച്ച് കഴുകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.