Sections

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമോ ?

Monday, Apr 18, 2022
Reported By admin
train ticket

അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ റിസര്‍വേഷന്‍ ഇല്ലെങ്കില്‍ യാത്ര ചെയ്യണമെങ്കില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം എടുത്താല്‍ മതി

 

ട്രെയിന്‍ യാത്രകളെ പലപ്പോഴും നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ല ചില സമയങ്ങളില്‍, അടിയന്തര സാഹചര്യങ്ങളില്‍ ജോലികള്‍ക്കായോ, ആരോഗ്യ കാര്യങ്ങള്‍ക്കായോ യാത്ര ചെയ്യേണ്ടി വന്നേക്കാം. പലപ്പോഴും ട്രെയിനില്‍ റിസര്‍വേഷന്‍ കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. അങ്ങേയറ്റത്തെ സാഹചര്യങ്ങളില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങും സാധ്യമല്ല.ഇത്തരം സാഹചര്യങ്ങളില്‍ ഒരു ടിക്കറ്റിന്റെ പിന്‍ബലമില്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുമോ? കള്ളവണ്ടി കയറാനോ, സിനിമയിലും മറ്റും കാണുന്നതു പോലെ ട്രെയിനിന്റെ ബാത്റൂമില്‍ ഒളിച്ചും മറ്റും യാത്ര ചെയ്യുന്ന കാര്യമല്ല പറഞ്ഞുവരുന്നത്. നിയമപരമായി, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എല്ലാ അവകാശങ്ങളോടെയും യാത്രാ ചെയ്യാന്‍ സാധിക്കും.

അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ റിസര്‍വേഷന്‍ ഇല്ലെങ്കില്‍ യാത്ര ചെയ്യണമെങ്കില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം എടുത്താല്‍ മതിയെന്നാണ് റെയില്‍വേയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറിയ ശേഷം ഇതുമായി ടിക്കറ്റ് ചെക്കറെ (ടി.സി) സമീപിച്ച് ടിക്കറ്റ് ആവശ്യപ്പെടാം.
സമയക്കുറവ് കാരണം ഒരു യാത്രക്കാരന് ടിക്കറ്റ് വാങ്ങാന്‍ കഴിയാതെ വരുമ്പോള്‍, സാധുവായ പ്ലാറ്റ്ഫോം ടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഡ്യൂട്ടിയിലുള്ള ഗാര്‍ഡുകള്‍/ കണ്ടക്ടര്‍മാരും മറ്റ് വിഭാഗത്തിലുള്ള ജീവനക്കാരുമാണ് 'യാത്രയ്ക്കുള്ള അനുമതി സര്‍ട്ടിഫിക്കറ്റ്' നല്‍കുന്നത്.


ഇത്തരം സന്ദര്‍ഭങ്ങളില്‍ ട്രെയിനില്‍ കയറിയ ശേഷം ടി.ടി.ഇ. എത്തുന്നതുവരെ കാത്തിരിക്കരുത്.പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് ഉടന്‍ തന്നെ ടി.ടി.ഇയുമായി ബന്ധപ്പെടണം.തുടര്‍ന്ന് ടി.ടി.ഇ. ചാര്‍ട്ടുകള്‍ പരിശോധിച്ച് ടിക്കറ്റ് അനുവദിക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് യാത്രക്കാരന് ട്രെയിനില്‍ കയറാനുള്ള അവകാശം നല്‍കുന്നുണ്ടെന്നു സാരം. പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങിയ സ്റ്റേഷന്‍ കണക്കാക്കിയാകും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കണക്കാക്കുക.ട്രെയിനില്‍ സീറ്റ് ഒഴിവില്ലാത്ത സാഹചര്യങ്ങളും ഉണ്ടാകാം. സീസണുകളിലും മറ്റും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍, ടി.ടി.ഇക്ക് നിങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് വിസമ്മതിക്കാം, പക്ഷേ യാത്രയില്‍ നിന്ന് നിങ്ങളെ തടയാന്‍ കഴിയില്ല.തീവണ്ടിയില്‍ റിസര്‍വേഷന്‍ ഇല്ലെങ്കില്‍ 250 രൂപ പിഴ ഈടാക്കുന്നതിനൊപ്പം യാത്രാക്കൂലിയും നല്‍കി ടിക്കറ്റ് എടുക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.