- Trending Now:
കൊച്ചി: രാജ്യത്ത് സാമ്പത്തിക സാക്ഷരതയും ഉപഭോക്തൃ ബോധവൽക്കരണവും വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്രാൻസ് യൂണിയൻ സിബിൽ ഫിൻടെക് അസോസ്സിയേഷൻ ഫോർ കൺസ്യൂമർ എംപവർമെൻറുമായി (ഫെയ്സ്) സഹകരിക്കും. വായ്പകളുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ സിബിൽ ജാഗ്രൻ എന്ന പരിപാടിയാവും ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുക. ഫിൻടെക് സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കുന്നതിനെ കുറിച്ചും ഇതിലൂടെ വിവരങ്ങൾ ലഭ്യമാക്കും. ഇതിനാവശ്യമായ വൈദഗ്ദ്ധ്യം സിബിൽ ലഭ്യമാക്കും.
ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ സാമ്പത്തിക പദ്ധതികൾ ലഭ്യമാണെങ്കിലും അതേക്കുറിച്ചുള്ള അറിവുകളുടെ അഭാവമുണ്ടെന്ന് പങ്കാളിത്തത്തെ കുറിച്ചു സംസാരിച്ച ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിൻ പറഞ്ഞു. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം ഫിൻടെകുകളുടെ ഉപഭോക്താക്കളിൽ 24 ശതമാനവും ആദ്യമായി വായ്പകൾ എടുക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിവും ഉത്തരവാദിത്തവുമുള്ള ഉപഭോക്താക്കൾ സാമ്പത്തിക സംവിധാനങ്ങളുടെ ആസ്തിയാണെന്ന് ഫേസ് സിഇഒ സുഗനാഥ് സക്സേന പറഞ്ഞു. ഈ രംഗത്ത് ഫെയ്സും ട്രാൻസ് യൂണിയൻ സിബിലും പോലുള്ള സ്ഥാപനങ്ങൾക്കു നിർണായക പങ്കാണു വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.