- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ്യൂണിയൻ സിബിൽ വി അനന്തരാമനെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു. പതിനൊന്ന് വർഷത്തിലേറെ കമ്പനിയുടെ ചെയർമാനായിരുന്ന എം വി നായരിൽ നിന്നാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. സാമ്പത്തിക സേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അനന്തരാമൻ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ഡച്ച് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കോർപറേറ്റ്, ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് ടീമുകളെ നയിച്ചിട്ടുണ്ട്.
എക്സ്എൽആർഐയിൽ നിന്ന് ബിസിനസ് മാനേജ്മെൻറിൽ ബിരുദാനന്തര ഡിപ്ലോമയും ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുള്ള അനന്തരാമൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്, ആക്സിസ് അസറ്റ് മാനേജ്മെൻറ് കമ്പനി, ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് അംഗവുമാണ്.
ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ സുപ്രധാന സ്ഥാപനമായ മുൻനിര ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയുടെ വികസനത്തിനായി ശ്രമിക്കുമെന്ന് നിയമനത്തെക്കുറിച്ച് സംസാരിക്കവെ അനന്തരാമൻപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.