- Trending Now:
കൊല്ലം ജില്ലയിലെ അർഹതയുള്ള കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണന (ബി പി എൽ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെ ഓൺലൈനായി സ്വീകരിക്കും. മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകൾ, മറ്റു അർഹത രേഖകൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രം, സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം. ഓഗസ്റ്റ് 10ന് ശേഷം അപേക്ഷ നൽകാൻ സംവിധാനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0474-2794818.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.