- Trending Now:
ഉക്രെയ്ന്‍ യുദ്ധക്കെടുതികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും യൂറോപ്പില്‍ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്ന് ഐ എം എഫിന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷത്തോടെ ജര്‍മ്മനിയും ഇറ്റലിയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വളരെ വേഗം വഴുതി വീഴുമെന്നും ഐ എം എഫ് പ്രവചിക്കുന്നു.യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ കുറയുമെന്നും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍... Read More
സാമ്പത്തിക വളര്‍ച്ച 2023ല്‍ 0.6% ആയി കുറയും.യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച 2023ല്‍ 0.6% ആയി കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.തുര്‍ക്കിയൊഴികെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച 1.7% ആയി കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.സംഘര്‍ഷ രാജ്യങ്ങളുടെ നില വളരെ മോശമാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പണപ്പെരുപ്പം നേരിടാന്‍ സ്വര്‍ണം വില്‍ക്കുന്ന രാജ്യം
... Read More
വാതകക്ഷാമവും എനര്‍ജി റേഷനിംഗുമൊക്കെ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകളുയര്‍ത്തുന്നത് തുടരണം. വികസിത സമ്പദ്വ്യവസ്ഥകള്‍ അത് കൂടുതല്‍ വേഗത്തിലാക്കണമെന്നും ഐ എംഎഫ് നിര്‍ദ്ദേശിക്കുന്നു.പണപ്പെരുപ്പത്തിനോട് പൊരുതുന്നതിനൊപ്പം ദുര്‍ബലരായ കുടുംബങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനും രാജ്യങ്ങള്‍ കഠിനമായ പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ജര്‍മ്മനിയും ഇറ്റലിയും ആദ്യം കുഴപ്പത്തിലാകും
ജര്‍മ്മനിയും ഇറ്റലിയും അടുത്ത വര്‍ഷം സാമ്പത്തിക മാന്ദ്യത്തിലാകും. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങുന്ന ആദ്യത്തെ വികസിത സമ്പദ്വ്യവസ്ഥകളാകും ഇത്.യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ വളര്‍ച്ച 2023 ല്‍ 0.3% ചുരുങ്ങുമെന്ന് ഐ എം എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.ഗ്യാസ് ഇറക്കുമതിയെ ഉയര്‍ന്ന തോതില്‍ ആശ്രയിക്കുന്ന ഇറ്റലിയുടെ ആഭ്യന്തര ഉല്‍പ്പാദനം 0.2% കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ബ്രിട്ടന് മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു... Read More
ഊര്‍ജ്ജ പ്രതിസന്ധിയാണ് യൂറോപ്പിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാവുക. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് ഇത് കാരണമാകും. പിന്നീടിത് യൂറോപ്പിലാകെ ബാധിക്കും.ജീവിതച്ചെലവ് പ്രതിസന്ധി യൂറോപ്പിലെമ്പാടും സാമൂഹിക പിരിമുറുക്കങ്ങളുണ്ടാക്കുമെന്നും ഐ എം എഫ് പറയുന്നു.പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും ജനജീവിതം ദുസ്സഹമാക്കും.വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വഷളാകുന്ന ഊര്‍ജപ്രതിസന്ധിയും കുടുംബങ്ങളെ കഷ്ടത്തിലാക്കും. ഇത് അവരുടെ പര്‍ച്ചേസിംഗ് പവറിനെ തളര്‍ത്തും. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. സര്‍ക്കാര്‍ സഹായം കൊണ്ട് ഈ പ്രശ്‌നങ്ങളെ പൂര്‍ണ്ണമായി പരിഹരിക്കാനാവില്ല. ഈ സാഹചര്യമാണ് യൂറോപ്പിനെ ഗുരുതര സാമ്പത്തിക മാന്ദ്യത്തിലാക്കുകയെന്ന് ഐ എം എഫിന്റെ റീജിയണല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.വിലക്കയറ്റവും പണപ്പെരുപ്പവുമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.