- Trending Now:
ആക്സിസ് വൺ വ്യൂ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്
പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് , അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകളും ഇനി ട്രാക്ക് ചെയ്യാം. ആർബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂട് പ്രയോജനപ്പെടുത്താൻ ആക്സിസ് ബാങ്ക് തീരുമാനിച്ചതോടെയാണ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭിക്കുക. ഓപ്പൺ ബാങ്കിങ് എന്നതിലേക്കുള്ള ആദ്യ പടിയാണ് അക്കൗണ്ട് അഗ്രിഗേറ്റർ.
ആക്സിസ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക്, അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ് സംവിധാനം. അതായത് മറ്റു ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തിയ ചെലവഴിക്കലുകളും ബാലൻസും ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ടുതന്നെ അറിയാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂടിൽ ഉൾപ്പെടുന്ന ബാങ്കുകളുടെ അക്കൗണ്ടുകൾ മാത്രമേ ഇത്തരത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കൂ.
നിലവിൽ മൊബൈൽ ബാങ്കിങ് ആപ്പ് ഉപയോഗിച്ച്, അതത്് ബാങ്കിന്റെ ഇടപാടുകൾ മാത്രമേ പരിശോധിക്കാൻ സാധിക്കൂ. എന്നാൽ ആർബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂട് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതോടെ, ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളിൽ അവരുടെ പേരിലുള്ള അക്കൗണ്ടിലെ ഇടപാടുകൾ കൂടി ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന് ആക്സിസ് ബാങ്ക് പറയുന്നു. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആക്‌സിസ് വൺ വ്യൂ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. രാജ്യത്ത് സ്വകാര്യബാങ്കിങ് മേഖലയിൽ ഈ സേവനം പ്രയോജനപ്പെടുത്തിയ ആദ്യ ബാങ്ക് ആക്സിസ് ബാങ്ക് ആണെന്ന് ഡിജിറ്റൽ ബിസിനസ് മേധാവി സമീർ ഷെട്ടി പറഞ്ഞു.ഇതോടെ ആക്സിസ് ഇതര ബാങ്കിങ് അക്കൗണ്ടുകളെ ആക്സിസ് മൊബൈൽ ആപ്പുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതുവഴി മറ്റു ബാങ്ക് അക്കൗണ്ടുകളിൽ നടന്ന ഇടപാടുകൾ ഡൗൺലോഡ് ചെയ്യാനും ഇ-മെയിൽ ചെയ്യാൻ സാധിക്കുമെന്നും ആക്സിസ് ബാങ്ക് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.