- Trending Now:
യുപിഐ അഥവാ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനു കീഴിലേക്ക് കൊണ്ടു വരുന്ന ഒരു സംവിധാനമാണ്
ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ന് നടന്ന ധനനയ പ്രഖ്യാപന സമിതിയുടേതാണ് തീരുമാനം. തുടക്കത്തില്‍, റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും. വരും ഘട്ടങ്ങളില്‍ ബാക്കി കാര്‍ഡുകള്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഈ തീരുമാനം വഴി ഡിജിറ്റല്‍ പേയ്മെന്റിന്റെ സാധ്യതകള്‍ വീണ്ടും വര്‍ധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിലവില്‍ ഭൂരിഭാഗം ഉപയോക്താക്കളും ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചോ ആണ് യുപിഐ ഇടപാടുകള്‍ നടത്തുന്നത്. എല്ലാ ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പെയ്‌മെന്റുകള്‍ സാധ്യമല്ലായിരുന്നു. ഇപ്പോഴാണ് ഇതിന് മറുപടിയെന്നോണം ആര്‍ബിഐയുടെ പുതിയ തീരുമാനം വരുന്നത്.
26 കോടിയിലധികം ഉപയോക്താക്കളും അഞ്ച് കോടി വ്യാപാര സംവിധാനങ്ങളുമായി ഇടപാടുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്ലൂസീവ് പേയ്മെന്റ് ഓപ്ഷനാണ് യുപിഐ. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ് യുപിഐ ഇത്രയധികം ജനപ്രീതിയാര്‍ജിച്ചത്. സമാനതകളില്ലാത്ത പുരോഗതി നേടിയ യുപിഐ മോഡല്‍ അനുകരിച്ച് പല രാജ്യങ്ങളും ഇന്ത്യയുമായി കൈ കോര്‍ത്തിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ദാസ് പറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം യുപിഐ വഴി ഏകദേശം 594 കോടി, അതായത് 10.4 ലക്ഷം കോടി രൂപ ധനവിനിമയെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപിഐ അഥവാ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനു കീഴിലേക്ക് കൊണ്ടു വരുന്ന ഒരു സംവിധാനമാണ്. നിരവധി ബാങ്കിംഗ് ഫീച്ചറുകള്‍, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മര്‍ച്ചന്റ് പേയ്മെന്റുകള്‍ എന്നിവ വളരെ പെട്ടെന്ന് ഉപയോക്താവിന് ലഭിക്കാവുന്ന തരത്തിലാണ് യുപിഐ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ഷെഡ്യൂള്‍ ചെയ്യാനും പണം നല്‍കാനും കഴിയുന്ന 'പിയര്‍ ടു പിയര്‍' എന്ന സംവിധാനവും യുപിഐക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.