- Trending Now:
നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ്സ്ഥാപകര്‍, പരിശീലകര്‍ തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അവബോധം നല്‍കുന്നതിനും യുവാ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു ക്യാമ്പ്. 2021 ഡിസംബര്‍ 13 മുതല്‍ തുടങ്ങിയ ബൂട്ട് ക്യാമ്പിന്റെ അവസാന സെഷന്‍ കളമശ്ശേരി ഇന്നൊവേഷന്‍ സോണില്‍ നടന്നു. പിച്ച് ഡെസ്‌ക് (Pitch Deck) തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള മെന്റ്ററിങ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ബൂട്ട് ക്യാംപ് നല്‍കി.
നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ്സ്ഥാപകര്‍, പരിശീലകര്‍ തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. സംസ്ഥാനതലത്തില്‍ നടത്തുന്ന ഫിനാലെയില്‍ വിജയിക്കുന്ന 10 ടീമുകള്‍ക്ക് 10,000/- രൂപ വീതം നല്‍കും. ജില്ലാതല പരിപാടികളില്‍ 71 കോളേജുകളില്‍ നിന്നുള്ള 263 ടീമുകളിലായി 1,318 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 30 ടീമുകള്‍ക്ക് ഫെബ്രുവരി 9 മുതല്‍ 13 വരെ സംസ്ഥാനതല പരിശീലനവും നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.