- Trending Now:
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2024 ജൂലൈ 15 മുതൽ 20 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ ക്ഷീര കർഷകർക്കായി 'ശാസ്ത്രീയമായ പശു പരിപാലനം' എന്ന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 ജൂലൈ 12 -ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150/- രൂപ ദിന ബത്തയും ആകെ 100/- രൂപ യാത്രാബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്,പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിലോ, 0471 - 2440911 എന്ന ഫോൺ നമ്പരിലോ, principaldtctvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.