Sections

പഴം പച്ചക്കറി സംസ്‌കരണം, ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം, ശാസ്ത്രീയമായ പശു പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലന പരിപാടി

Thursday, Aug 08, 2024
Reported By Admin
Training program on fruit and vegetable processing, dairy production training, scientific cow husban

പഴം പച്ചക്കറി സംസ്കരണം എന്ന വിഷയത്തിൽ പരിശീലന പരിപാടി

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 'പഴം പച്ചക്കറി സംസ്കരണം (ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടെ)' എന്ന വിഷയത്തിൽ 2024 ആഗസ്റ്റ് 12 മുതൽ ആഗസ്റ്റ് 14 വരെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500/- രൂപ. താൽപര്യമുളളവർ 9400483754 എന്ന ഫോൺ നമ്പറിൽ (രാവിലെ 10 മണി മുതൽ 4 മണി വരെ) രജിസ്റ്റർ ചെയ്യാവുന്നതാണ്.

ക്ഷീരോത്പന്ന നിർമ്മാണ പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2024 ആഗസ്റ്റ് 12 മുതൽ 24 വരെ 10 ദിവസങ്ങളിലായി 'ക്ഷീരോത്പന്ന നിർമ്മാണ പരിശീലന' പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായി പരിശീലനം പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 3 വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷൻ ഫീസ് 135/ രൂപ. പരിശീലനാർത്ഥികൾ 2024 ആഗസ്റ്റ് 9-ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476-2698550 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കേണ്ടതാണ്.

ശാസ്ത്രീയമായ പശു പരിപാലനം പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2024 ഓഗസ്റ്റ് 12 മുതൽ 17 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ ക്ഷീര കർഷകർക്കായി 'ശാസ്ത്രീയമായ പശു പരിപാലനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 ഓഗസ്റ്റ് 9-ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150/- രൂപ ദിന ബത്തയും ആകെ 100/- രൂപ യാത്രാബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ.തിരുവനന്തപുരം - 695004. എന്ന വിലാസത്തിലോ, 0471-2440911 എന്ന ഫോൺ \മ്പറിലോ principaldtctvm@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.