Sections

കാർഷികയന്ത്ര പരിശീലനം; അപേക്ഷ ക്ഷണിച്ചു

Thursday, Feb 02, 2023
Reported By Admin
Training Program

കാർഷിക യന്ത്രപ്രവർത്തനം, അറ്റകുറ്റപണി എന്നിവയിൽ പരിശീലനം നൽകുന്നു


കോട്ടയം:സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേർക്ക് കാർഷിക യന്ത്രപ്രവർത്തനം, അറ്റകുറ്റപണി എന്നിവയിൽ പരിശീലനം നൽകുന്നു. 18-35 വയസ് പ്രായമുള്ള തൊഴിൽരഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ. (ഓട്ടോമൊബൈൽ എൻജിനീയറിംഗ്, ഡീസൽ മെക്കാനിക്ക്, മെക്കാനിക് അഗ്രിക്കൾച്ചർ മെഷീനറി, ഫാം പവർ എൻജിനീയറിംഗ്, മെക്കാനിക്കൽ സർവീസിംഗ് ആൻഡ് അഗ്രി മെഷീനറി, മെക്കാനിക് ട്രാക്ടർ ട്രേഡുകളിൽ) കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം spokksasc1@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. മാർച്ച് ആറു മുതൽ 25 വരെയാണ് പരിശീലനം. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും ഫോൺ: 8281200673.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.