Sections

പാല്‍- ഭക്ഷ്യോല്‍പന്ന നിര്‍മാണ പരിശീലനം: 18 വരെ അപേക്ഷിക്കാം

Friday, Jul 15, 2022
Reported By Admin
training in dairy and food products

രിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും

 

കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരത്തെ കോളജ് ഓഫ് ഡെയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി നാലു ദിവസത്തെ പാല്‍- ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ പരിശീലനം നല്‍കുന്നു. 

വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും അനുബന്ധ നിര്‍മാണോപകരണങ്ങളും വിപണന സാധ്യതകളും പരിശീലനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളായ പാല്‍പേഡ, ഗുലാബ് ജാമുന്‍, യോഗര്‍ട്ട്, പനീര്‍, പനീര്‍ അച്ചാര്‍, ശ്രീഖണ്ഡ്, ഐസ്‌ക്രീം, കുല്‍ഫി, കെച്ചപ്പ്, സ്‌ക്വാഷ്, ജെല്ലി, ജാം, മഫിന്‍സ് എന്നിവയുടെ നിര്‍മാണവും അനുബന്ധ നിര്‍മാണ ഉപകരണങ്ങളും വിപണന സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. 

രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ. രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 18. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562331277, 7594930232, 9497682168


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.