- Trending Now:
വയനാട് ജില്ലയിൽ മുള കൃഷി പ്രചാരണവും നടീൽ പരിശീലനവും ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എ. ഗീത നിർവഹിച്ചു. ലൈവ്‌ലി ഹുഡ് ആന്റ് എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി തൃക്കൈപ്പറ്റ ഉറവ് ഇൻഡിജിനസ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡി സെന്ററും നബാർഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പുകയില നിരോധിക്കുന്നത് എങ്ങനെ; കൃഷി ചെയ്ത് മുന്നിലേക്ക് കുതിച്ച് ഇന്ത്യ
... Read More
ജില്ലയുടെ പരിസ്ഥിതി, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സസ്യമാണ് മുള. ഒരു കൃഷി വിള എന്ന രീതിയിൽ മുളയ്ക്ക് ഏറെ സാധ്യതകളും അതോടൊപ്പം വെല്ലുവിളികളും ഉണ്ടെന്ന് കലക്ടർ എ. ഗീത പറഞ്ഞു. തുടർച്ചയായി കാലാവസ്ഥ മാറുന്നതിന്റെ പശ്ചാത്തലത്തിൽ മുളയുടെ പാരിസ്ഥിതിക പ്രാധാന്യം, സാധ്യതകൾ, നിർമാണ മേഖലയിലെ മുളയുടെ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്ഥല പരിമിതി ഓര്‍ത്ത് വിഷമിക്കേണ്ട...കൃഷി ചെയ്യേണ്ട രീതികള്‍... Read More
മുളയുടെ ഉപയോഗം, പ്രജനന രീതി, മണ്ണുരുക്കൽ നടീൽ, ശാസ്ത്രീയ പരിചരണം വിളവെടുപ്പ് വിപണനം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നൽകും. മുള കൃഷിയിൽ താൽപര്യമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാം. പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ചെപ്പോട്ടുകുന്ന് നബാർഡ് നീർത്തട സംരക്ഷണ പദ്ധതി പ്രദേശത്തെ കർഷകർക്ക് മുളത്തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു.
ലക്ഷങ്ങള്‍ വിലയുള്ള കുങ്കുമപ്പൂവ്; കൃഷി ചെയ്താല്‍ നഷ്ടം സംഭവിക്കില്ല
... Read More
നബാർഡ് ഡി.ഡി.എം വി. ജിഷ പദ്ധതി വിശദീകരിച്ചു. മുള കൃഷിയിൽ താൽപര്യമുള്ള, സ്വന്തമായി ഭൂമിയുള്ള 100 പേരെ തിരഞ്ഞെടുത്ത് പരിശീലവും സാങ്കേതിക സഹായവും നൽകാനാണ് തീരുമാനം. വ്യാവസായിക പ്രാധാന്യമുള്ള മുളയിനങ്ങൾ തിരഞ്ഞെടുത്ത് മുളന്തോട്ടങ്ങൾ നിർമിക്കുകയും അതുവഴി വരുമാന മാർഗം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.