Sections

പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ 10 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു

Thursday, Jun 08, 2023
Reported By Admin
Milk Products

പാലുത്പന്ന നിർമ്മാണ പരിശീലനം


കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ജൂൺ 14 മുതൽ 24 വരെ കോഴിക്കോട് , വയനാട് , മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർക്കായി പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ 10 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താത്പര്യമുള്ളവർ ജൂൺ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.