Sections

35 പൈസയ്ക്ക് തീവണ്ടിയാത്രകളില്‍ ഇന്‍ഷ്വര്‍ ചെയ്യാം കവര്‍ച്ചകള്‍

Wednesday, Nov 23, 2022
Reported By admin
indian railway

തീവണ്ടി യാത്ര ആരംഭിക്കുന്ന സ്ഥലത്തിനും അവസാനിപ്പിക്കുന്ന സ്ഥലത്തിനും ഇടയിലുള്ള അപകടങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക

 

ഇന്ത്യയിലാണ് ലോകത്തിലേറ്റവും വലിയ റയില്‍വേ ശൃംഖലയുള്ളത്. തീവണ്ടി യാത്ര ചെയ്യുമ്പോള്‍ ഉയര്‍ന്ന തരത്തിലുള്ള കവര്‍ച്ചകള്‍ യാത്രക്കാരുടെ പ്രധാന ആശങ്കയാണ്. ഈ ആശങ്കയകറ്റാനുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. ട്രെയിന്‍ ടിക്കറ്റിനൊപ്പം 35 പൈസ നല്‍കിയാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സാണിത്.

കവര്‍ച്ചയ്‌ക്കൊപ്പം തീവണ്ടി അപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തിനും അംഗവൈകല്യത്തിനും ഇന്‍ഷ്വറന്‍സ് ലഭിക്കും.10 ലക്ഷം രൂപ വരെയാണ് ഈ ഇന്‍ഷ്വറന്‍സ്. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് അല്ലാത്തതിനാല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരാണെങ്കിലും പലര്‍ക്കും റെയില്‍വെയുടെ ഈ ഇന്‍ഷ്വറന്‍സിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കണമെന്നില്ല. ടിക്കറ്റെടുക്കുന്ന സമയത്ത് ഒരു ടിക്കിലൂടെ ഇന്‍ഷ്വറന്‍സ് നേടാം.ഇന്‍ഷ്വറന്‍സ് എങ്ങനെ നേടാമെന്നും ഏതൊക്കെ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് ലഭിക്കുമെന്നും നോക്കാം.

ഓണ്‍ലൈനായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസ) വഴി ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പലര്‍ക്കും അറിയാത്തത് കൊണ്ട് 10 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിക്കുന്നില്ല. സ്ലീപ്പര്‍ ക്ലാസ് മുതല്‍ മുകളിലോട്ടുള്ള റിസര്‍വേഷന്‍ ടിക്കറ്റിനാണ് ഈ സൗകര്യം ലഭിക്കുന്നത്.

ഇന്‍ഷൂറന്‍സ് സേവനം ലഭിക്കാന്‍ ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.ഐആര്‍സിടിസി ആപ്പോ വെബ്സൈറ്റോ ഇതിനായി തിരഞ്ഞെടുക്കാം. ആദ്യം ഐആര്‍സിടിസിയില്‍ അക്കൗണ്ട് എടുക്കണം.യാത്ര വിവരങ്ങള്‍ നല്‍കിയാല്‍ ആപ്പില്‍ അവസാന ഭാഗത്ത് ട്രാവല്‍ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കാനുള്ള ഭാഗം കാണും. ഇവിടെ യെസ് എന്ന കോളത്തില്‍ ടിക്ക് ചെയ്യണം. ഒരു വ്യക്തിക്ക് 35 പൈസയാണ്ഇന്‍ഷ്വറന്‍സിനായി ഈടാക്കുക. 35 പൈസ അടക്കം ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

കണ്‍ഫേം ആയ ടിക്കറ്റുകള്‍ക്കും ആര്‍എസിയിലുള്ള ടിക്കറ്റുകള്‍ക്കുമാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക. ഒരു പിഎന്‍ആറിലെ എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷ്വറന്‍സ് ലഭിക്കും. ഒരാള്‍ക്ക് 0.35 പൈസയാണ് ചാര്‍ജ്. ഇന്‍ഷ്വറന്‍സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ മൊബൈല്‍, ഇമെയിലിലേക്ക് ഇന്‍ഷ്വറന്‍സ് സന്ദേശമെത്തും. ഇതില്‍ നോമിനിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും.

എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, ലിബേര്‍ട്ടി ജനറല്‍ ഇന്‍ഷ്വറന്‍സ് എന്നിവയുമായി ചേര്‍ന്നാണ് ഐആര്‍സിടിസി ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുന്നത്. ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് 10 ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ലഭിക്കും. ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇന്‍ഷ്വറന്‍സ്. 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭിക്കില്ല. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതിയല്ലാത്തതിനാല്‍ ആവശ്യക്കാര്‍ മാത്രം ഇന്‍ഷ്വറന്‍സ് തിരഞ്ഞെടുത്താല്‍ മതി. പിഎന്‍ആര്‍ നമ്പറിലുള്ള എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് ലഭിക്കും. ഓരോരുത്തര്‍ക്കും നികുതി അടക്കം 35 പൈസയാണ് ചെലവ് വരുന്നത്.

ഓരോരുത്തര്‍ക്കും 10 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ലഭിക്കും. മരണപ്പെട്ടാലും സ്ഥിരമായ പൂര്‍ണ അംഗ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് ലഭിക്കും. സ്ഥിരമായുണ്ടാകുന്ന ഭാഗിക അംഗവൈകല്യത്തിന് 7.50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ലബിക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 2 ലക്ഷ രൂപ വരെ ആശുപത്രി ചെലവ് ലഭിക്കും. മൃതദേഹം എത്തിക്കുന്നതിന് 10,000 രൂപയും അനുവദിക്കും. തീവണ്ടി എന്തെങ്കിലും കാരണത്താല്‍ പകുതിക്ക് വെച്ച് യാത്ര അവസനിപ്പിച്ചാല്‍ റെയില്‍വെ ഒരുക്കുന്ന മറ്റു യാത്രാ സംവിധാനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഇന്‍ഷ്വറന്‍സ് ലഭിക്കും. തീവണ്ടി വഴി തിരിച്ചു വിട്ടാലുണ്ടാകുന്ന അപകടത്തിനും ഇന്‍ഷ്വറന്‍സ് ലഭിക്കും.

തീവണ്ടി യാത്ര ആരംഭിക്കുന്ന സ്ഥലത്തിനും അവസാനിപ്പിക്കുന്ന സ്ഥലത്തിനും ഇടയിലുള്ള അപകടങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക. തീവണ്ടിയുടെ പാളം തെറ്റല്‍, തീവണ്ടിയുടെ കൂട്ടിയിടി എന്നിവയാണ് തീവണ്ടി അപകടമായി കണക്കാക്കുന്നത്. ഇതോടൊപ്പം കലാപം, തീവ്രവാദി ആക്രമണം, യാത്രക്കാരുിടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം. അക്രമാസ്തമായ കവര്‍ച്ച , കൊള്ള, ആകസ്മികമായി യാത്രക്കാരന്‍ തീവണ്ടിയില്‍ നിന്ന് അപകടത്തില്‍പ്പെടുന്നത് എന്നീ കാരണങ്ങളിലും ഇന്‍ഷ്വറന്‍സ് ലഭിക്കും. അപകടം നടന്നു കഴിഞ്ഞാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും യാത്രക്കാരനും തമ്മിലാണ് നടപടികളുണ്ടാകേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.