Sections

ടെലികോം കമ്പനികളുടെ ഒരു മാസത്തെ പ്ലാനുകള്‍  ഇനി മുതല്‍ 30 ദിവസത്തേക്ക്

Wednesday, Sep 14, 2022
Reported By MANU KILIMANOOR

28 ദിവസം കൊണ്ട്  പ്ലാന്‍  അവസാനിക്കില്ല


ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ നിയമ ഭേദഗതിയ്ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്പനികള്‍ മാറ്റം വരുത്തി. 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് ടെലികോം കമ്പനികള്‍ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയില്‍ ടെലികോം കമ്പനികള്‍ നല്‍കിയിരുന്നത്. ഒരു മാസമെന്ന പേരില്‍ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ വഴി ടെലികോം കമ്പനികള്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ഉപയോക്താക്കളില്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ചട്ടം ഭേദഗതി ചെയ്യാന്‍ ട്രായ് തീരുമാനിച്ചത്. 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനിന് പുറമേ എല്ലാ മാസവും ഒരേ തിയതികളില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനിനും ടെലികോം കമ്പനികള്‍ രൂപം നല്‍കിയിട്ടുണ്ട്.ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന 30 ദിവസത്തെ റീചാര്‍ജ് വൗച്ചറുകളും വൗച്ചറുകളും വാഗ്ദാനം ചെയ്യുന്നു. മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റുകളില്‍ ഇത്തരം പ്ലാനുകള്‍ ലഭ്യമാണെന്നും ഉപഭോക്താക്കള്‍ക്ക് അവ സബ്സ്‌ക്രൈബ് ചെയ്യാമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അറിയിച്ചു.

28 ദിവസത്തെ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ഒരു വര്‍ഷത്തില്‍ 13 തവണയാണ് റീച്ചാര്‍ജ് ചെയ്യേണ്ടിവരുന്നത്. ഇതിലൂടെ ഒരു മാസത്തെ അധിക പണം കമ്പനികള്‍ക്ക് ലഭിച്ചിരുന്നു. ഇത് കടുത്ത നഷ്ടവും കമ്പനിയ്ക്ക് കൊള്ളലാഭവുമാണ് ഉണ്ടാക്കുന്നത് എന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 30 ദിവസ കാലാവധിയുള്ള പ്ലാന്‍ നടപ്പിലാക്കാന്‍ ട്രായ് നിര്‍ദ്ദേശിക്കുകയായിരുന്നു.ജനുവരിയില്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 30 ദിവസത്തെ വൗച്ചറുകളും പ്രതിമാസ പുതുക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളും നിര്‍ബന്ധമാക്കി ടെലികമ്മ്യൂണിക്കേഷന്‍സ് താരിഫ് ഓര്‍ഡറില്‍ ട്രായ് ഭേദഗതികള്‍ പുറപ്പെടുവിച്ചിരുന്നു. 30 ദിവസത്തേക്കോ ഒരു മാസത്തേക്കോ സാധുതയുള്ള താരിഫ് ഓഫറുകള്‍ക്ക് പകരം ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) 28 ദിവസത്തെ സാധുതയുള്ള താരിഫ് ഓഫറുകളെ കുറിച്ച് ഉപഭോക്താക്കളില്‍ നിന്ന് ആശങ്കകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത് ഉത്തരവ് പുറപ്പെടുവിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.