- Trending Now:
പ്രതീക്ഷയോടെ കാത്തിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കോംപാക്ട് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ടൊയോട്ട. ഓഫറിലെ മികച്ച നാല് വേരിയന്റുകളുടെ വിലകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ശേഷിക്കുന്ന വേരിയന്റുകളുടെ വില ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ മുന്‍നിര വകഭേദങ്ങളുടെ വില 15.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്.
സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ ഡ്രൈവ് 2 വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും. ജി ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി.ഇ ഡ്രൈവ് 2 വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് വില.മൈല്‍ഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക് 2 വീല്‍ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷം രൂപയാണ്.ഹൈബ്രിഡ് പതിപ്പിന് 27.79 കിമി ഇന്ധനക്ഷമതായണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
ജൂലൈ ഒന്നിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡിന്റെ ആദ്യ പ്രദര്‍ശനം നടത്തിയത്.ഹ്യൂണ്ടായ് ക്രേറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്വാഗന്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഈ എസ് യു വിയുടെ ബുക്കിംഗും ടൊയോട്ട ആരംഭിച്ചിരുന്നു.
രാജ്യാന്തര വിപണിയിലുള്ള വലിയ എസ്‍യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോട് നിൽക്കുന്നതാണ് ഡബിൾ ലെയർ ഡേടൈം റണ്ണിങ് ലാപുകൾ. സ്പോർട്ടിയായ മുൻ ബംപർ, വലിയ എയർഡാം എന്നിവയുണ്ട്. സി ആകൃതിയിലുള്ള ടെയിൽ ലാംപാണ്. ബൂട്ട് ഡോറിൽ ക്രോം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിലാണ്. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്‌യുവി വിപണിയിലെത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.