- Trending Now:
ദുബായ്: പ്രമുഖ ലക്ഷ്വറി റിയൽഎസ്റ്റേറ്റ് ഗ്രൂപ്പായ ബി.എൻ.ഡബ്ല്യുവിന്റെ ഓഫീസിൽ സന്ദർശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എൻ.ഡബ്ല്യു ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദർശനത്തിൽ നവീകരണം, റിയൽഎസ്റ്റേറ്റ് മഖലയിലെ വളർച്ച തുടങ്ങിയവയെ കുറിച്ചു ചർച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയമായി. ബിസിനസിനപ്പുറം നിരവധി പ്രവർത്തനങ്ങളിൽ ഇപ്പോൾ ബി.എൻ.ഡബ്ല്യു ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. സാംസ്കാരിക പരിപാടികളിലും ഇവർ മുഖ്യ സ്പോൺസറാണ്. സമൂഹത്തിന്റെ നാനാമേഖലകളിലുമുള്ള സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയാണ് കമ്പനിയുടെ പ്രവർത്തനം എന്നതിന് ഉദാഹരണമാണിത്. നേരത്തെ കൊച്ചിയിൽ ഓപ്പൺ എയർ ഫെസ്റ്റിവലും കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗിയുടെയും പ്രമുഖ വാഹന നിർമാതാക്കലായ ഓഡിയുടെയും പങ്കാളിത്തത്തിലൂടെയായിരുന്നു കൊച്ചിയിൽ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചത്. സംഗീത പ്രേമികൾക്ക് അവിസ്മരണീയ മുഹൂർത്തം സമ്മാനിക്കുന്നതായിരുന്നു ഫെസ്റ്റിവൽ. പരമ്പരാഗത റിയൽ എസ്റ്റേറ്റ് ബിസിനസിനപ്പുറം അതുല്യവും ആഴത്തിലുള്ള അനുഭവവും സമ്മാനിക്കുന്ന വേദിയായിരുന്നു ഓപ്പൺ എയർ ഫെസ്റ്റിവൽ.
'ആധുനിക കാലത്ത് ആഡംബരമെന്നത് സമൃദ്ധി മാത്രമല്ല, ജനങ്ങളെ പ്രചോദിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും സാധിക്കുന്ന അർത്ഥപൂർണമായ അനുഭവങ്ങളും ഇടങ്ങളും സൃഷ്ടിക്കലാണ് '- സഹസ്ഥാപകനും എം.ഡിയുമായ വിവേക് ഒബ്റോയ് പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയെ പുനർനിർവചിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ബി.എൻ.ഡബ്ല്യു. ലൈഫ്സ്റ്റൈൽ, സംസ്കാരം, നവീനത എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഈ മേഖലയ്ക്ക് പുതിയമാനം നൽകുവാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിച്ച് ആഢംബര ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുമായി ചേർന്ന് വിപുലമായ പങ്കാളിത്തങ്ങൾ സ്ഥാപിച്ചുകൊണ്ട് ശക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സിനിമാ- സാംസ്കാരിക പ്രവർത്തകരുമായി ചേർന്നുകൊണ്ട് സംഘടിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമിലൂടെ കമ്പനി, ഡവലപ്പർ എന്നതിനുപരി നവീന അനുഭവങ്ങളുടെ ക്യുറേറ്ററായി മാറിയിരിക്കുകയാണ്.
കമ്പനിയുടെ പ്രൈം ഫ്ളാഗ്ഷിപ് പ്രൊജക്ടാണ് അക്വാ ആർക്ക്. റാസ് അൽ ഖൈമയിലെ അൽ മർജാൻ ദ്വീപിൽ നിർമ്മിച്ച ഈ പ്രൊജക്ട് വെറ്റർഫ്രണ്ട് വില്ലകളും ആധുനിക ഫ്ളാറ്റുകളും ഉൾക്കൊള്ളുന്ന ആഢംപര പ്രൊജക്ടാണ്. ആർക്കിടെക്ചറിന്റെ സവിശേഷതയും ശാന്തസുന്ദര ജീവിതവും സമന്വയിപ്പിക്കുന്ന ഈ വിസ്മയ സൃഷ്ടി കമ്പനിയുടെ ഗുണനിലവാരത്തിന്റെ സൂചനയാണ്. 'ആഡംബര നിർമ്മിതികൾക്ക് അപ്പുറം കാലാതീതമായ പാരമ്പര്യമാണ് ബി.എൻ.ഡബ്ല്യു നിർമ്മിക്കുന്നത്. ഉപഭോക്താക്കളുടെ ആഭിലാഷങ്ങൾക്ക് അനുസരിച്ച് ദീർഘകാല മൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം'- ബി.എൻ.ഡബ്ല്യു ചെയർമാൻ അങ്കൂർ അഗർവാൾ. ഇത്തരത്തിൽ നൂതന സംരംഭങ്ങളിലൂടെയും നവീകരണത്തിലൂടെയും ലക്ഷ്വറി റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് ബി.എൻ.ഡബ്ല്യു. പുതിയ തലമുറയ്ക്ക് അനുയോജ്യമായ അതുല്യമായ ലൈഫ്സ്റ്റൈൽ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, ഭാവിയിലെ ആഡംബര ജീവിതത്തിന്റെ ഗതിമാറ്റം നിർവചിക്കുവാനും കഴിവുറ്റ പ്രമുഖ കമ്പനിയായി ബി.എൻ.ഡബ്ല്യു മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.