Sections

പൊന്മുടിയിൽ സഞ്ചാരികൾക്ക് ഇനി ത്രീ-ഡി വിസ്മയകാഴ്ചകളും ആസ്വദിക്കാം

Saturday, May 13, 2023
Reported By Admin
Tourism

പൊന്മുടി ഇക്കോ ടൂറിസത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ത്രീ-ഡി ദൃശ്യനുഭവവും


ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ത്രീ-ഡി ദൃശ്യനുഭവവും  ആസ്വദിക്കാം.  ഒരേ സമയം 40 പേർക്ക് ഇരിക്കാനുള്ള സൗകര്യം ത്രീ-ഡി തിയേറ്ററിലുണ്ട്. പൂർണമായും ശീതീകരിച്ച  തിയേറ്ററിൽ 4കെ പ്രൊജക്ടർ, ഹൈ ക്വാളിറ്റി സൗണ്ട് സിസ്റ്റം, ആക്റ്റീവ് ത്രീ-ഡി കണ്ണടകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ചു ത്രീ-ഡി പ്രദർശനം സഞ്ചാരികൾക്ക് വേറിട്ട ദൃശ്യനുഭവം പകരും. ഇരുപത് ലക്ഷം രൂപ ചെലവിലാണ് തീയേറ്റർ നിർമ്മിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.