Sections

കിഡ്നി രോഗികൾക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ: ആരോഗ്യ സംരക്ഷണത്തിന് മികച്ച മാർഗ്ഗങ്ങൾ

Friday, Sep 27, 2024
Reported By Soumya
Healthy foods for kidney patients: cauliflower, blueberries, egg whites, and olive oil

ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല മാർഗ്ഗങ്ങൾ തേടുമ്പോൾ അതെല്ലാം നമ്മുടെ കിഡ്നിക്ക് കൂടി അനാരോഗ്യം ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്നി രോഗികൾക്ക് കൃത്യമായ ഡയറ്റിലൂടെ നമുക്ക് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചില കാര്യങ്ങളിൽ അൽപം നിയന്ത്രണം വെച്ചാൽ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വൃക്കരോഗത്തിന് വില്ലനാവുന്ന പല അവസ്ഥകളും തുടങ്ങുന്നത് പലപ്പോഴും ഭക്ഷണത്തിലൂടെയാണ്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം നോക്കിയാണ് ഡയറ്റ് തീരുമാനിക്കുന്നത്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലാത്തതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് കിഡ്നി രോഗികൾ എന്ന് നോക്കാം.

കോളിഫ്ളവർ

ഇതിൽ ധാരാളം വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ ഫോളേറ്റ് ഇതിൽ ഉണ്ട്. കിഡ്നി രോഗികൾക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്ളവർ. മാത്രമല്ല ധാരാളം ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കിഡ്നി രോഗികൾക്ക് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കോളിഫ്ളവർ.

ബ്ലൂബെറി

ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ് ന്യൂട്രിയൻസ് എന്നിവയെല്ലാം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് കിഡ്നി രോഗികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിഡ്നി രോഗികൾ ഭക്ഷണത്തിൽ വളരെയധികം ഉൾപ്പെടുത്തേണ്ട ഒന്നാണ് ബ്ലൂ ബെറി.

കടൽ വിഭവങ്ങൾ

ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. സോഡിയം,പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ പല ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് കിഡ്നി രോഗികൾക്ക് വളരെയധികം സഹായിക്കുന്നുണ്ട്.

മുട്ടയുടെ വെള്ള

ഇതിൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കിഡ്നിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് മുട്ടയുടെ വെള്ള. ഡയറ്റിൽ മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്തുകൊണ്ടും.

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. പലപ്പോഴും ഉപ്പ് കൂടുതൽ കഴിക്കുന്നവരിൽ പലപ്പോഴും കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് ഉപ്പിന്റെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാംഗനീസ്, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയിൽ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഡയറ്റിൽ കൂടുതൽ വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

കാബേജ്

കിഡ്നി രോഗികൾക്ക് എന്തുകൊണ്ടും കഴിക്കാവുന്ന പച്ചക്കറികളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് കാബേജ്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. ഇതിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഒലീവ് ഓയിൽ

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഒലീവ് ഓയിൽ. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ വളരെ മികച്ച ഒന്നാണ് ഒലീവ് ഓയിൽ. കിഡ്നി ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഇനി നമുക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്.


Summary: "Explore the best foods for kidney patients that promote kidney health and support overall well-being. Cauliflower, blueberries, and olive oil are just a few examples of essential ingredients in a kidney-friendly diet."



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.