Sections

കരകൗശല രംഗത്തുള്ളവർക്ക്‌ പരിശീലനവും ധനസഹായവും നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

Monday, Dec 30, 2024
Reported By Admin
Traditional Kerala artisans working with tools under the Tool Kit Grant scheme

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ധനസഹായവും നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുവാനാണ് ടൂൾ കിറ്റ് ഗ്രാന്റ് 2024-25 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം അപേക്ഷ www.bwin.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 10. ഇത് സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പി9്റെ ആഫീസുമായി ബന്ധപ്പെടാം. ഫോൺ 0484- 2983130.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.