- Trending Now:
നിലവിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തക്കാളി കൃഷിക്ക് വലിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്
വരും ആഴ്ചകളിൽ രാജ്യത്ത് തക്കാളി വില 300ൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ കനത്തമഴയും വെള്ളപ്പൊക്കവും തക്കാളി ലഭ്യതയിൽ കുറവ് വരുത്തുമെന്നും ഇത് വില ഉയരാൻ കാരണമാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തക്കാളി കൃഷിക്ക് വലിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമേ വെള്ളപ്പൊക്കത്തിൽ ഗണ്യമായ അളവിൽ തക്കാളി ഒലിച്ചുപോകാനും ഇടയാക്കിയിട്ടുണ്ട്. കർഷകർക്ക് വലിയ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. തക്കാളിയുടെ ലഭ്യത കുറഞ്ഞത് വിലയിൽ പ്രതിഫലിക്കുമെന്നാണ് നാഷണൽ കമ്മോഡിറ്റീസ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്.
വിലക്കയറ്റ പ്രശ്നം കുറച്ചുകാലം നീണ്ടുനിൽക്കും. മഴ തുടരുന്നത് കൃഷിയിറക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരുന്ന ആഴ്ചകളിൽ തക്കാളിയുടെ വില ഉയരാനാണ് സാധ്യത. ഇത് രണ്ടുമാസത്തോളം നീണ്ടുനിൽക്കും. രണ്ടുമാസത്തിന് ശേഷം മാത്രമായിരിക്കും വിലയിൽ സ്ഥിരത ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ജൂണിൽ കിലോഗ്രാമിന് 40 രൂപ ഉണ്ടായിരുന്ന തക്കാളി വിലയാണ് ജൂലൈ ആദ്യ ആഴ്ചയിൽ നൂറ് കടന്നത്. വിലയിൽ ഏകദേശം 300 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ശക്തമായ മഴ തുടരുകയാണെങ്കിൽ ഉടൻ തന്നെ ശരാശരി 200 രൂപയിലേക്ക് വരെ വില ഉയരാമെന്നാണ് വിദഗ്ധർ പറയുന്നത്. ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ, ഛത്തീസ്ഗഡ്, തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്നാട്, ഹരിയാന എന്നി സംസ്ഥാനങ്ങളാണ് പ്രധാനമായി തക്കാളി കൃഷി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.