- Trending Now:
കേരളത്തിൽ പാലിനും ഇന്ധനത്തിനും ഭക്ഷ്യ വസ്തുക്കൾക്കും ഒക്കെ വില കുതിച്ചുയരുകയാണ്.പച്ചക്കറിയും തീ വിലയ്ക്കാണ് സംസ്ഥാനത്ത് ലഭിക്കുന്നത്.എന്നാൽ ഇടുക്കിയുടെ അതിർത്തി ഗ്രാമമായ ഉദുമൽപേട്ടിൽ തക്കാളിയുടെ വില നിങ്ങളെ അതിശയിപ്പിക്കും. ഒരു കിലോ തക്കാളിക്ക് അവിടെ കേവലം 10 രൂപയാണ് വില, അതിർത്തി കടന്ന് കേരളത്തിന്റെ മറയൂരിലേക്ക് എത്തുമ്പോൾ വില ഉയർന്ന് 30 ആകും. മറയൂർ, മൂന്നാർ, അടിമാലി ഉൾപ്പെടെയുള്ള ഇടങ്ങളിലെ വ്യാപാരികൾ പച്ചക്കറി മൊത്തമായി വാങ്ങുന്നത് ഉദുമൽപേട്ടയിൽ നിന്നാണ്. കൂടാതെ പഴനി, ഓട്ടൻചത്രം, തേനി ചന്തകളിലുമെത്തി പച്ചക്കറി സംഭരിക്കുന്നുണ്ട്
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലും ഈ ചന്തകളിൽ നിന്ന് തന്നെയാണ് പച്ചക്കറിയെത്തിക്കുന്നത്. ചന്തകളിൽ മൊത്ത വിപണിയിൽ നല്ല വിലക്കുറവുണ്ടായതുംഅത് കേരളത്തിൽ എത്തുമ്പോൾ ഇരട്ടി വിലയിലാണ് വിൽപ്പന നടത്താറുള്ളത്. ഇപ്പോൾ കേരളത്തിൽ തക്കാളിക്ക് വൻ വിലക്കുറവാണ്. കർഷകർക്ക് മുതൽ മുടക്ക് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പതിനഞ്ച് കിലോ ഉൾപ്പെടുന്ന ഒരു പെട്ടിതക്കാളിക്ക് 100 രൂപ മുതൽ 150 രൂപ മാത്രമാണ് ലഭിക്കുന്നത്.ചില ദിവസങ്ങളിൽ നൂറു രൂപയിൽ താഴേ മാത്രം വിലയായി ലഭിക്കുമ്പോൾ തക്കാളി വിൽപ്പനയ്ക്ക് എത്തിക്കാതെ റോഡരുകിലും കൃഷിത്തോട്ടത്തിലും നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് കിലോയ്ക്ക് ചില്ലറ വിൽപ്പനയിൽ 30-40 രൂപ വരെ വിലയിട്ട് കച്ചവടക്കാർ വിപണനം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.