- Trending Now:
യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഈ ടോക്കണ്‍ ആണ് വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുക
പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പുതിയ നടപടിയുമായി ആര്‍ബിഐ. ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി 2022 ജനുവരി 1 ന് പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്പര്‍ അതേപടി സൂക്ഷിച്ചുവയ്ക്കുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ സംവിധാനം വരുന്നത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്‌വര്‍ക്കിനുമല്ലാതെ ഇന്ത്യയില്‍ കാര്‍ഡ് നമ്പര്‍ അതേപടി സൂക്ഷിച്ചുവയ്ക്കാന്‍ കഴിയില്ല.
പുതുവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ 'കാര്‍ഡ് ടോക്കണൈസേഷന്‍' എന്ന സംവിധാനത്തിലൂടെ ആയിരിക്കും നടത്തുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും അവ സുരക്ഷിതമല്ലെന്നതും മുന്നില്‍ക്കണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അതായത്, ഇനിമുതല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങളല്ല നല്‍കുന്നത്. പകരം ഒരു ടോക്കണ്‍ ആയിരിക്കും ഉപയോഗിക്കുന്നത്. യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഈ ടോക്കണ്‍ ആണ് വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുക. ഉദാഹരണത്തിന് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളോ മറ്റ് വെബ്‌സൈറ്റുകളോ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോള്‍, ആ കാര്‍ഡ് വിവരം സേവ് ചെയ്ത് വയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
പിന്നീട് ഇതേ സൈറ്റില്‍ എന്തെങ്കിലും പേയ്‌മെന്റ് നടത്തിയാല്‍ വീണ്ടും കാര്‍ഡ് വിവരങ്ങള്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. പകരം സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ ഇവ സുരക്ഷിതമല്ലെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
എന്താണ് ടോക്കണ്‍ സംവിധാനം?
യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഒരു കോഡ് നല്‍കുന്നതാണ് 'ടോക്കണ്‍' സംവിധാനം. കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഈ ടോക്കണുകളാണ് സൈറ്റുകള്‍ സേവ് ചെയ്ത് വയ്ക്കുന്നത്. വെവ്വേറെ വെബ്‌സൈറ്റുകളില്‍ ഒരു കാര്‍ഡിന് തന്നെ പല ടോക്കണായിരിക്കും നല്‍കുന്നത്. ഇങ്ങനെ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കാനാകും.
എന്നാല്‍, ഇങ്ങനെ ടോക്കണ്‍ സൂക്ഷിക്കുന്നതിന് ഉപയോക്താവ് അനുമതി നല്‍കണം. ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കുമ്പോള്‍ കാര്‍ഡ് ടോക്കണ്‍ ആക്കി മാറ്റാന്‍ സാധിക്കും. ടോക്കണൈസേഷന് താല്‍പര്യമില്ലാത്തവര്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കാതെ, ഓരോ പേയ്‌മെന്റ് സമയത്തും കാര്‍ഡ് നമ്പര്‍ വിവരങ്ങള്‍ നല്‍കാം.
റേസര്‍പേ പോലുള്ള കമ്പനികള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ടോക്കണൈസേഷന്‍ സംവിധാനം നല്‍കി തുടങ്ങി. ഇ-കൊമേഴ്‌സ് സൈറ്റില്‍ നിന്ന് ഷോപ്പിങ് നടത്തി, പേയ്‌മെന്റ് നടത്തുമ്പോള്‍ ടിഎസ്പി ജനറേറ്റ് ചെയ്യുന്നു. ഈ ടോക്കണ്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന് ലഭിക്കുന്നു. വെബ്‌സൈറ്റുകള്‍ ഇവ സൂക്ഷിച്ചുവയ്ക്കുന്നു. എല്ലാം സേവനദാതാക്കളും ജനുവരി 1 മുതല്‍ ഈ സംവിധാനത്തിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇങ്ങനെ നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് മറ്റ് കമ്പനികള്‍ പറയുന്നത്.
സാങ്കേതിക വിദ്യ ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ദുരുപയോഗപ്പെടാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ് ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍. എല്ലാത്തിനും രണ്ടു വശമുണ്ടെന്ന് പറയുന്നത് പോലെ ഹാക്കിംഗും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ആര്‍ബിഐയുടെ പുതിയ നടപടി ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.