Sections

റെക്കോർഡ് തിരുത്തി സ്വർണം; 46,000 ലേക്ക്?

Friday, May 05, 2023
Reported By Admin
Gold Rate

ഇന്ന് വീണ്ടും സ്വർണവില വർധിച്ചു; പുതിയ റെക്കോർഡ്


സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വർധിച്ചു. ഇന്നലെ 45,600 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണം ഇന്ന് വീണ്ടും അത് തിരുത്തി. പവൻ 160 രൂപ വർധിച്ച് 45,760 രൂപയിലേക്ക് സ്വർണമെത്തി.

ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,720 രൂപയായി.

കഴിഞ്ഞ മാസം 14 ന് അന്നത്തെ റെക്കോർഡ് തുകയായ 45,000 രൂപയിലേക്ക് എത്തിയ സ്വർണത്തിന് പിന്നീട് വില കുറഞ്ഞിരുന്നു. എന്നാൽ മെയ് 2 ന് ശേഷം 3 ദിവസം കൊണ്ട് 1,200 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.