- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ നിരക്കായ 44,000 രൂപയിലാണ് ഇന്നും വിപണനം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായതുകാരണം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിരാശയിലാണ്.
ഈ മാസം 3ന് കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 43,240 രൂപയ്ക്കാണ് സ്വർണം വില്പന നടന്നത്. സ്വർണവില ഇനിയും കുറയും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പലപ്പോഴായി 760 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചത്.
ഡോളറിന്റെ മൂല്യം ഇടിഞ്ഞതും കൂടുതലാളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ തിരഞ്ഞെടുത്തതുമൂലം ഡിമാന്റ് വർധിച്ചതും സ്വർണവില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.