Sections

ഇടിഞ്ഞിറങ്ങി സ്വര്‍ണവില

Saturday, Oct 15, 2022
Reported By MANU KILIMANOOR

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില

സ്വര്‍ണവിലയില്‍ ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ. ഇന്ന് രാവിലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 200 രൂപ കൂടി. എങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില. രാവിലെ 9.20ന് പവന് 440 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. ഗ്രാമിന് 55 കുറഞ്ഞ് 4620 രൂപയുമായി.എന്നാല്‍, ഉച്ചക്ക് 12.30ന് പവന് 200 രൂപയും ഗ്രാമിന് 25രൂപയും കൂടി. ഇതോടെ, പവന് 37,160 രൂപയും ഗ്രാമിന് 4645 രൂപയുമായി.

ഈ മാസം ഒമ്പതിനായിരുന്നു ഏറ്റവും ഉയര്‍ന്ന വില -പവന് 38,280 രൂപയായിരുന്നു അന്ന്. തുടര്‍ന്ന് ഘട്ടംഘട്ടമായി വിലകുറയുകയായിരുന്നു.2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രമിന് 5250 രൂപയും 42,000 രൂപയുമായിരുന്നു വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.