Sections

ബ്രാന്‍ഡിംഗിന്റെ അടിസ്ഥാനം എപ്പോഴും ട്രേഡ്മാര്‍ക്കിലൂടെ സംരക്ഷിച്ചേ മതിയാകൂ

Friday, Jun 10, 2022
Reported By admin
branding

ബ്രാന്‍ഡിന് പേര് ഇടുമ്പോള്‍ അത് പ്രൊഡക്ടുമായി കുറച്ച് അടുത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ അര്‍ത്ഥവത്തായ പേരാണെങ്കില്‍ നന്നായിരിക്കും

 


ഉത്പന്നം ലോകത്തില്‍ തന്നെ മികച്ചതായി അറിയപ്പെടുന്നതിനായി പുതുതലമുറിയിലെ സംരംഭകര്‍ പരിശ്രമിക്കുന്നു.അതുകൊണ്ട് തന്നെയാണ് ഈ കാലഘട്ടത്തില്‍ ബ്രാന്‍ഡിംഗ് വിദഗ്ധരുടെ വലിയ ആവശ്യകത വരുന്നതും.ഒരു സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ശരിക്കും വൈദഗ്ധ്യമുള്ള ഒരു ബ്രാന്‍ഡിംഗ് വിദഗ്ധന്റെ സേവനം ഉണ്ടെങ്കില്‍ പകുതി കഷ്ടപ്പാട് കുറഞ്ഞെന്ന് പറയാം.ബ്രാന്‍ഡ് എന്ന് പറയുന്നത് പെട്ടെന്നൊരു ദിവസം സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകുന്നതല്ല.മാസങ്ങളുടെ അല്ലെങ്കില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന റിസല്‍ട്ടാണ്.


ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ആദ്യം നാം അതിനൊരു പേര് ആകും സെലക്ട് ചെയ്യുക.ഈ പ്രോഡക്ട് നെയിമാണ് പിന്നീട് അതിശക്തമായ ബ്രാന്‍ഡായി മാറുന്നത്.അപ്പോള്‍ ഭാവിയെ കണ്ട് തന്നെ വേണം പേര് കണ്ടെത്തുന്നതും.ബ്രാന്‍ഡിംഗ് നിങ്ങളുടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അടയാളമായിരിക്കും.അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രായവ്യത്യാസമന്യേ ഉപയോഗിക്കാന്‍ സാധിക്കുന്ന വളരെ ലളിതമായ അതിനൊപ്പം ആകര്‍ഷകമായ പേര് തന്നെ ആയിരിക്കണം.
ലളിതമായി മനസില്‍ നില്‍ക്കുന്ന പേരുകള്‍ ഫ്രീയായി നിങ്ങള്‍ക്ക് ലഭിക്കേണ്ട മൗത്ത് പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കും.

ബ്രാന്‍ഡിന് പേര് ഇടുമ്പോള്‍ അത് പ്രൊഡക്ടുമായി കുറച്ച് അടുത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ അര്‍ത്ഥവത്തായ പേരാണെങ്കില്‍ നന്നായിരിക്കും.ഇനി സെലക്ട് ചെയ്ത പേരിന് ഏതെങ്കിലും കഥയോ മിത്തുകളോ ഒക്കെയായി ബന്ധമുണ്ടെങ്കില്‍ അതിനു കേള്‍വിക്കാര്‍ കൂടും.ഉദാഹരണത്തിന് ഗ്രീക്ക് വിജയ ദേവതയായ നൈക്കില്‍ നിന്നും ഫില്‍ നൈറ്റ് നൈക്കി എന്ന പേര് കണ്ടെത്തിയതൊക്കെ മികച്ച ഉദാഹരണങ്ങളാണ്.

മാര്‍ക്കറ്റിംഗ് സമയത്ത് ഈ പേരിനെ കുറച്ച് സംഗീതമൊക്കെ ചേര്‍ത്തൊരു പാട്ടാക്കി മാറ്റാന്‍ കൂടി സാധിച്ചാല്‍ സാധാരണക്കാര്‍ക്കിടയില്‍ സംഗതി ക്ലിക്കാകും.പൊതുവെ പല പ്രൊഡക്ട് നെയിമുകളും സംഗീതത്തിനോ ഈണത്തിനോ വഴങ്ങാറില്ല പക്ഷെ പേരിടുമ്പോള്‍ അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ രംഗത്തും ബ്രാന്‍ഡിംഗ് ഐഡന്റിറ്റി ഉണ്ടാക്കാവുന്നതെയുള്ളു.

ബ്രാന്‍ഡ് നെയിമിലേക്ക് മത ചിഹ്നങ്ങളോ സ്വരങ്ങളോ കടക്കാതെ നോക്കുക എന്നത്.ഒരു നാടോ,പ്രത്യേക വിഭാഗമോ മാത്രമല്ല നിങ്ങളുടെ വിപണി എന്ന് ഓര്‍ക്കുക.നമ്മുടെ ബ്രാന്‍ഡിനെ ലോകോത്തരമാക്കുക മാത്രമാകണം ലക്ഷ്യം.എക്കാലവും നിലനില്‍ക്കുമെന്ന് ഉറപ്പുള്ള പേരുകള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.ഉദാഹരണത്തിന് മൈജിയുടെ കാര്യം അറിയാമല്ലോ.3ജി എന്ന് പേരിട്ട് വലിയ ജനപ്രീതി നേടിയ കടയ്ക്ക് ലോകം 3-ജി വിട്ട് 4-ജിയിലേക്ക് പോയതോടെ കടയുടെപേര് അവതാളത്തിലായി.ഒടുവില്‍ വീണ്ടും പണവും സമയവും കളഞ്ഞ് മൈജി എന്ന പേരില്‍ പുനരവതരിക്കുകയും പഴയ ജനപ്രിയ 3ജി ആണ് തങ്ങളെന്ന് ഉപഭോക്താക്കളെ മനസിലാക്കി കൊടുക്കാന്‍ പാടും പെടേണ്ടി വന്നു മൈജിക്ക്.

ബ്രാന്‍ഡിനൊരു പേര് തെരഞ്ഞെടുക്കും മുന്‍പ് അത് ട്രേഡ് മാര്‍ക്ക് ലഭിക്കാന്‍ അനുയോജ്യമാണോ എന്നും അതിനൊപ്പം ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ ഡൊമൈന്‍ നെയിം കിട്ടാവുന്നതാണോ എന്നും മനസിലാക്കിയിരിക്കണം.ബ്രാന്‍ഡ് നെയിം ട്രേഡ്മാര്‍ക് രജിസ്റ്റേര്‍ഡ് ആയിരിക്കണം അതിനായി കാത്തിരിക്കരുത്.ഇത്രയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ബ്രാന്‍ഡിംഗിനുള്ള അടിസ്ഥാനം ഒരുങ്ങുകയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.