- Trending Now:
കൊച്ചി: പ്രമുഖ ഫ്രഞ്ച് ബിസിനസ് കൺസൽട്ടൻസി ടിഎൻപി ഇൻഫോപാർക്ക് ഫേസ് ഒന്നിൽ പ്രവർത്തനമാരംഭിച്ചു. ലുലു സൈബർ ടവർ രണ്ടിലെ പുതിയ ഓഫീസിൻറെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.
ലുലു സൈബർ ടവർ രണ്ടിൽ 12,563 ചതുരശ്രയടി സ്ഥലത്താണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. ഏഷ്യാ വൻകരയിലെ ടിഎൻപിയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കൊച്ചിയിലെ ഓഫീസ് പ്രവർത്തിക്കും. നിലവിൽ 100 ജീവനക്കാരാണ് കൊച്ചി ഓഫീസിലുണ്ടാകുന്നത്. അടുത്ത സാമ്പത്തിക വർഷം ജീവനക്കാരുടെ എണ്ണം 250 ആക്കാനാണ് ഉദ്ദേശിക്കുന്നത്. 2028 ഓടെ സ്വന്തം ടിഎൻപി ടവർ നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.
മികച്ച ജീവിതനിലവാരം, തൊഴിൽവൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യത എന്നിവയാണ് ടിഎൻപിയുടെ ഓഫീസ് കൊച്ചിയിൽ തുടങ്ങാനുള്ള കാരണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ടിഎൻപി കൺസൽട്ടൻറ്സ് പ്രസിഡൻറ് ബെനുവ റാനിനി പറഞ്ഞു. 2027 ഓടെ 500 ജീവനക്കാരായി കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, ലുലു ടെക്പാർക്ക് സിഇഒ അഭിലാഷ് വലിയവളപ്പിൽ, ടിഎൻപി പാർട്ണർ മാത്യു ലെബോ, ഇന്ത്യാ ഡയറക്ടർ അരുൺ സധീഷ്, ടിഎൻപി ഇൻറർനാഷണൽ സിഎഫ്ഒ വരുൺ കടയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.