Sections

ടൈറ്റൻ സെറാമിക് ഫ്യൂഷൻ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി

Wednesday, May 01, 2024
Reported By Admin
Titan new collection of Ceramic Fusion Automatic watches

ടൈറ്റൻറെ ഇൻ-ഹൗസ് 7എ20-എസ് മൂവ്മെൻറിനൊപ്പം 22 രത്നങ്ങളും ചേർത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകൾ ദിവസവും -10 സെക്കൻഡ് മുതൽ +30 സെക്കൻഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂർ പവർ റിസർവ്വും നൽകും. സ്കെലിറ്റൽ ഡയൽ ഫെയിസ് സങ്കീർണ്ണമായ ഓട്ടോമാറ്റിക് മൂവ്മെൻറ് ഭംഗിയായി കാണിക്കുന്നു. ഡോമ്ഡ് ക്രിസ്റ്റൽ ഗ്ലാസോടു കൂടിയ കോൺകേവ്, സ്ക്വയർ ഡയലുകളാണ് സെറാമിക് ഫ്യൂഷൻ ഓട്ടോമാറ്റിക് വാച്ചുകളുടെത്. ഡ്യുവൽ-ടോൺ സോളിഡ് ലിങ്ക് സ്റ്റെയിൻലെസ് സ്റ്റീൽ-സെറാമിക് ബ്രേസ്ലെറ്റുകളൊടു കൂടിയ ഈ വാച്ചുകൾ ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിൻറെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്.

24,995 മുതൽ 26,995 രൂപ വരെയാണ് സെറാമിക് ഫ്യൂഷൻ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരത്തിലെ വാച്ചുകളുടെ വില. ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ഈ ശേഖരം ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.