- Trending Now:
കൊച്ചി: ടൈറ്റൻ വാച്ച്സ് ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രനേട്ടങ്ങളിലൊന്നായ വിംഗ് കമാൻഡർ രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുടെ 40-ാം വാർഷികത്തിൽ അദ്ദേഹത്തെ ആദരിച്ചു. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ. 1984-ൽ, സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് ടി-11-ൽ യാത്ര ചെയ്യവെ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന ചോദ്യത്തിന്, 'സാരെ ജഹാൻ സേ അഛാ' എന്ന അദ്ദേഹത്തിൻറെ പ്രസിദ്ധമായ മറുപടിദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നതും രാജ്യത്തിൻറെ ചൈതന്യം ഉൾക്കൊള്ളുന്നതുമായിരുന്നു.
നാൽപ്പത് വർഷങ്ങൾക്ക് ശേഷം, ടൈറ്റൻ രാകേഷ് ശർമ്മയുടെ അസാധാരണമായ നേട്ടത്തെ ആദരിച്ചുകൊണ്ട് ആകാശ-പ്രചോദിതമായ ലിമിറ്റഡ്-എഡിഷൻ യൂണിറ്റി വാച്ചുകൾ പുറത്തിറക്കി.
ബെംഗളൂരുവിലെ ലൂപ്പയിൽ നടന്ന ചടങ്ങിൽ ടൈറ്റൻ ആദ്യ യൂണിറ്റി വാച്ച് വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് സമ്മാനിച്ചു. 300 വാച്ചുകൾ മാത്രമുള്ള ലിമിറ്റഡ് എഡിഷൻ വാച്ചാണ് യൂണിറ്റി.
ടൈറ്റൻറെ ആദ്യത്തെ കൺസീൽഡ് ഓട്ടോമാറ്റിക് വാച്ചാണ് യൂണിറ്റി. മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഡയൽ രാകേഷ് ശർമ്മ ബഹിരാകാശത്ത് നിന്ന് കണ്ടത് പോലുള്ള ഇന്ത്യയുടെ സൂക്ഷ്മമായ ദൃശ്യമാണ് കാണിക്കുന്നത്. ത്രിവർണ്ണ പതാകയുടെ നിറങ്ങളിലാണ് മണിക്കൂർ സൂചികകൾ. റോക്കറ്റിൻറെ ആകൃതിയിലുള്ള സെക്കൻറ് സൂചി രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയെ സൂചിപ്പിക്കുന്നു. സെലസ്റ്റിയൽ ഡയൽ ഡിസൈനിലുള്ള വാച്ചിന് പ്രീമിയം ഡീപ് ബ്ലൂ ലെതർ സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. വാച്ചിൻറെ പിൻഭാഗത്ത് രാകേഷ് ശർമ്മയുടെ ഐതിഹാസിക പ്രസ്താവനയായ 'സാരേ ജഹാൻ സേ അഛാ' കൊത്തിവെച്ചിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിൻറെ ചരിത്രപരമായ ബഹിരാകാശ പര്യവേഷണത്തിൻറെ തീയതിയും.
നാല് പതിറ്റാണ്ടുകളായി, ടൈറ്റൻ നിർമ്മിക്കുന്ന ഓരോ വാച്ചിലും ഇന്ത്യയുടെ ആത്മാവിനെ ഇഴചേർത്തിട്ടുണ്ടന്നും ഈ വർഷം, വിങ് കമാൻഡർ രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ഞങ്ങൾ അഭിമാനത്തോടെ ആഘോഷിക്കുകയാണെന്നും ടൈറ്റൻ വാച്ചസ് വൈസ് പ്രസിഡൻറും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. ടൈറ്റൻ ടീം രൂപകല്പന ചെയ്ത യൂണിറ്റി വാച്ച്, 'മേക്ക് ഇൻ ഇന്ത്യ'യുടെ നൂതനത്വവും നിർമ്മാണ ചാതുര്യവും ഉൾക്കൊള്ളുന്നവയാണ്. ഈ വാച്ചിൻറെ അവതരണത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ചൈതന്യം ഉൾക്കൊള്ളുന്ന വാച്ചുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് നമ്മുടെ ഭൂമിയെ കാണുമ്പോൾ സമയത്തിൻറെ അർത്ഥം വേറെയാണെന്നും നാൽപതു വർഷം മുമ്പ്, മുകളിൽ നിന്ന് ഭൂമിയെ നോക്കിയപ്പോൾ, അതിരുകളില്ലാത്ത മനോഹരമായ, ഏകീകൃതമായ ഒരു ഭൂമി മാത്രമാണ് കണ്ടെതെന്നും വിംഗ് കമാൻഡർ രാകേഷ് ശർമ്മ പറഞ്ഞു. നമ്മുടെ മനോഹരമായ ഭൂമി ഭാവിതലമുറയ്ക്കായി സംരക്ഷിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാട് യൂണിറ്റി വാച്ചിൽ ടൈറ്റൻ പകർത്തിയതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുത്ത ടൈറ്റൻ സ്റ്റോറുകളിലും ഓൺലൈനിലും മാത്രമാണ് ട്രിബ്യൂട്ട് വാച്ചായ ടൈറ്റൻ യൂണിറ്റി ലഭ്യമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.