Sections

24സെവൻ പെർഫ്യൂം നിര വിപണിയിലെത്തിച്ച് ടൈറ്റൻ സ്കിൻ

Thursday, Sep 26, 2024
Reported By Admin
Titan's Skinn 24Seven premium perfume range launch with ergonomic design and minimalistic packaging

കൊച്ചി: ടൈറ്റൻറെ പ്രശസ്ത പെർഫ്യൂം ബ്രാൻഡായ സ്കിൻ പുതിയ സുഗന്ധലേപന ശ്രേണിയായ സ്കിൻ 24സെവൻ വിപണിയിലവതരിപ്പിച്ചു. പ്രീമിയം സുഗന്ധദ്രവ്യങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയും താങ്ങാനാവുന്ന വിലയിൽ അവ ലഭ്യമാക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് സ്കിൻ 24സെവൻ വിപണിയിലെത്തിക്കുന്നത്.

വൈവിധ്യമാർന്ന അനുഭവങ്ങൾ ലഭ്യമാക്കുന്ന സുഗന്ധ ലേപനങ്ങളാണ് 24സെവൻ ശേഖരത്തിലുള്ളത്. ഓഷ്യാനിക്, സിട്രസ് നിരയിലുള്ള പെർഫ്യൂമുകൾ ഏറെ ലാളിത്യമുള്ള അനുഭവമാണ് നല്കുന്നത്. അതേസമയം ആമ്പർ, ഗോർമാൻഡ് എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഫ്ലോറൽ, ഫ്രൂട്ടി നിരയിലുള്ള പെർഫ്യൂമുകളാകട്ടെ സന്തോഷത്തിൻറേയും ഊഷ്മളതയുടേയും വികാരങ്ങളാണ് ഉണർത്തുന്നത്.

സാധാരണമായവയെ അസാധാരണമായതിലേക്ക് ഉയർത്തുവാൻ പര്യാപ്തമായ രീതിയിൽ രൂപകൽപന ചെയ്തവയാണ് സ്കിൻ 24സെവൻ ശേഖരത്തിലെ പെർഫ്യൂമുകൾ. ഇർഗണോമിക് ബോട്ടിൽ ഡിസൈൻ പെർഫ്യൂം ഉപയോഗത്തെ എളുപ്പമുള്ളതാക്കുന്നു. അതേസമയം മിനിമലിസ്റ്റ് പാക്കേജിംഗ് അതിൻറെ അഴകിന് മാറ്റേകുന്നു. ഓരോ സുഗന്ധവും 6 മുതൽ 8 വരെ മണിക്കൂർ വരെ നീണ്ടു നില്ക്കുന്നവയാണ്.

സ്കിൻ 24സെവൻ അതിൻറെ ഉപയോക്താക്കൾക്ക് അവരുടെ ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, ഫ്രാഗ്രൻസ് ആൻഡ് ആക്സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, താങ്ങാനാവുന്ന വിലയിൽ, വൈവിധ്യമാർന്ന പ്രീമിയം സുഗന്ധ ലേപനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യയൊട്ടാകെയുള്ള വിപണികളിൽ എത്തുക എന്നതിലും ശ്രദ്ധിക്കുമെന്നും പ്രീമിയം ഉത്പന്നങ്ങൾക്കായി ശക്തമായ ആവശ്യകത ഉണ്ടെന്നത് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1745 രൂപ മുതലാണ് സ്കിൻ 24സെവൻറെ വില. എല്ലാ മൾട്ടി ബ്രാൻഡ് സ്റ്റോറുകളിലും skinn. in ലും പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പുതിയ പെർഫ്യൂം ശേഖരം ലഭ്യമാണ്.

ഇന്ത്യയിലെ പെർഫ്യൂം, ഡിയോഡറൻറെ് വിപണിയുടെ മൂല്യം ഏകദേശം 10,000 കോടി രൂപയാണ്. അതിൽ പെർഫ്യൂമുകളുടെ മൂല്യം 4500 കോടി രൂപയും ഡിയോഡറൻറുകളുടേത് 5500 കോടി രൂപയുമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12-13 ശതമാനം വളർച്ചയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.