Sections

മെമോയേഴ്സ് വാച്ച് ശേഖരവുമായി ടൈറ്റൻ രാഗ

Tuesday, Oct 01, 2024
Reported By Admin
Titan Raga Memories Collection of Nostalgic and Fashionable Watches

കൊച്ചി: പ്രമുഖ വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിൻറെ ഏറ്റവും പുതിയ ശേഖരമായ മെമോയേഴ്സ് പുറത്തിറക്കി. ഗൃഹാതുരത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന, മനോഹരമായി കടഞ്ഞെടുത്ത ഈ വാച്ച് ശേഖരം കുട്ടിക്കാല ഓർമകളുടെ അന്തസത്ത സജീവമാക്കുന്നവയാണ്. അഞ്ചു വ്യത്യസ്ത പ്രചോദനങ്ങളാണ് ഇവയുടെ രൂപകല്പനയിലുള്ളത്. ഓരോ വാച്ചുകളും കടന്നു പോയ കാലത്തിനെ ഓർമ്മിപ്പിക്കുന്ന എക്ലറ്റിക് ആകൃതികളും ലോലമായ പാറ്റേണുകളും ഇളം നിറങ്ങളും സമന്വയിക്കുന്നവയാണ്.

ഫാഷനൊപ്പം വൈകാരികതയും കൂടി സന്നിവേശിപ്പിക്കുന്ന രീതിയിലാണ് മെമോയേഴ്സ് വാച്ചുകൾ കടഞ്ഞെടുത്തിട്ടുള്ളതെന്ന് ടൈറ്റൻ വാച്ചസ് വിപണന വിഭാഗം മേധാവി അപർണ രവി പറഞ്ഞു. ഫാഷൻ പരമായി പ്രസക്തവും വൈകാരികവുമായ വാച്ചുകൾ തയ്യാറാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണ് ഈ ശേഖരത്തിലൂടെ തെളിഞ്ഞു കാണുന്നത്. വനിതകളുടെ വാച്ചുകളുടെ ലോകത്ത് പുതിയ പ്രവണതകൾ സൃഷ്ടിക്കുന്നതിലുള്ള രാഗയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതു കൂടിയാണിതെന്നും അപർണ രവി കൂട്ടിച്ചേർത്തു.

ഇരുവശത്തും തിളങ്ങുന്ന ക്രിസ്റ്റലുകളുമായി നവീനമായ കാപ്സ്യൂൾ രൂപത്തിലുള്ള ഡയലുകളാണ് മെമോയേഴ്സ് ശേഖരത്തിലെ ക്രിസ്റ്റൽ കാപ്സ്യൂൾ വാച്ചിൻറെ പ്രധാന ആകർഷണം. ഗൃഹാതുരത്വത്തിൻറേയും ആഘോഷത്തിൻറേയും സംഗീതം ഇവയിലൂടെ പ്രതിഫലിക്കുന്നു. മെഷ് സ്ട്രാപും സ്റ്റോൺ സ്റ്റഡ്ഡഡ് റിങും എല്ലാമായി കൃത്യമായ ഫാഷൻ സ്റ്റേറ്റ്മെൻറാണ് ക്രിസ്റ്റൽ കാപ്സ്യൂൾ വാച്ചുകൾ.

പിൻവീൽ ഡ്രീംസ് എന്ന വാച്ച് കുട്ടിക്കാലത്തെ ആഹ്ളാദങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നവയാണ്. പാസ്റ്റലുകൾക്കും മധ്യഭാഗത്ത് തിളങ്ങുന്ന നിറങ്ങൾക്കും ഇടയിൽ ചലിക്കുന്ന പിൻവീൽ ഈ വാച്ചിലുണ്ട്. കൈത്തണ്ടയുടെ ചലനത്തിനൊത്ത് ഇവ നൃത്തം ചെയ്തു കൊണ്ടേയിരിക്കും.

കുട്ടിക്കാലത്തെ മിഠായിപ്പൊതിയുടെ ഓർമ്മയാണ് ടോഫി ട്വിസ്റ്റ് വാച്ച് നൽകുന്നത്. ഇതിൻറെ ഹൃദയ ഭാഗത്തുള്ള ഡയലും ടോഫിയുടെ ഓർമകളിലേക്ക് കൊണ്ടു പോകും. ഗൃഹാതരത്വത്തെ കൈത്തണ്ടയിൽ അണിയിക്കുന്നതാണ് ഈ വാച്ച്.

കാൻഡി സ്വിൾസ് വാച്ചുകളുടെ പേൾ ഡയൽ, വ്യത്യസ്തമായ മെഷ് സ്ട്രാപ് എന്നിവയുടെ അനുഭൂതി തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കാലത്തെ നിഷ്കളങ്കതയുടെ ചാരുതയാണ് ലേഡിബഗ് വിസ്പേഴ്സ് വാച്ചിൻറെ മദർ ഓഫ് പേൾ ഡയലും വർണാഭതയും സവിശേഷമായ മെറ്റൽ സ്ട്രാപുകളും ചേർന്ന് പ്രദാനം ചെയ്യുന്നത്.

മെമോയേഴ്സ് ശേഖരം 6395 രൂപ മുതൽ 23,995 രൂപ വരെയുള്ള വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 13 മോഡലുകളിലായാണ് ഇത് ലഭ്യമാക്കിയിരി ക്കുന്നത്. titan.co.in എന്ന വെബ്ബ് സൈറ്റിൽ നിന്നും ടൈറ്റൻ ഷോറൂമുകളിൽ നിന്നും മെമോയേഴ്സ് ശേഖരം ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.