- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര വാച്ച് ബ്രാൻഡ് ആയ ടൈറ്റൻ തങ്ങളുടെ സ്റ്റെല്ലർ 2.0 വാച്ച് ശേഖരം പുറത്തിറക്കി. കോസ്മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത സ്റ്റെല്ലർ 2.0 വാച്ച് നിർമ്മാണ വൈദഗ്ദ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ്. സങ്കീർണ്ണമായ ഡിസൈനുകളിലൂടെയും നൂതന വസ്തുക്കളിലൂടെയും ആകാശ അത്ഭുതങ്ങളുടെ സൗന്ദര്യം പകർത്തുന്നവയാണ് ഈ വാച്ചുകൾ.
കുലീനമായ 13 വാച്ചുകളാണ് സ്റ്റെല്ലർ 2.0 വാച്ച് ശേഖരത്തിലുള്ളത്. ഓപ്പൺ ഹാർട്ട്, മൾട്ടി ഫങ്ഷൻ, സൺ-മൂൺ, മൂൺ ഫെയ്സ് തുടങ്ങിയ ടൈറ്റൻറേതു മാത്രമായ ഓട്ടോമാറ്റിക് മൂവ്മെൻറുകളാണ് ഈ വാച്ചുകൾക്ക് സമാനതകളില്ലാത്ത കൃത്യത നൽകുന്നതും സങ്കീർണമായ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതും. കംബാബാ ജാസ്പെർ, അവഞ്ചൂറിൻ, ടൈഗർ ഐ, പുരാതന മ്യൂണിയോണലസ്റ്റ ഉൽക്കാശില തുടങ്ങിയ അപൂർവ്വ ഭൗമ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വാച്ചുകളുടെ നിർമാണം. പ്രവർത്തനത്തിൻറെ കാര്യത്തിൽ, മൂൺ-ഫേസ് ഇൻഡിക്കേറ്ററുകൾ, സൺ-മൂൺ ഡിസ്പ്ലേകൾ തുടങ്ങിയ സങ്കീർണ്ണമായ സവിശേഷതകളും ഈ ശേഖരത്തിലുണ്ട്.
മൂന്നു സവിശേഷമായ സീരീസുകളിലാണ് സ്റ്റെല്ലർ 2.0 അവതരിപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് കാണുന്ന ആകാശത്തിൻറെ വികിരണ പാറ്റേണുകളാൽ പ്രചോദിതമായ സീലം ആണ് ഇതിൽ ആദ്യത്തേത്. മാറിക്കൊണ്ടിരിക്കുന്ന ആകാശ ക്യാൻവാസിൻറെ ചലനാത്മക സൗന്ദര്യത്തെ എടുത്തുകാണിക്കുന്നവയാണ് ഇവ. ചന്ദ്രൻറേയും ഗ്രഹങ്ങളുടേയും പ്രതലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൂണ എത്തുന്നത്. നക്ഷത്ര പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന അവഞ്ചൂറിൻ, ഗാലക്സി രൂപീകരണങ്ങളെ ഓഡമിപ്പിക്കുന്ന കബാംബ ജാസ്പർ എന്നിവ പോലെയുള്ള വസ്തുക്കളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഡയലുകളാണ് ഇവയ്ക്ക്. 1,20,000 വർഷം പഴക്കമുള്ള യഥാർത്ഥ മ്യൂണിയോണലസ്റ്റ ഉൽക്കാശില ഉപയോഗിച്ചാണ് സ്റ്റെല്ലർ 2.0 ശേഖരത്തിലെ ഏറ്റവും മികച്ച വാച്ചുകളായ അസ്ട്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്റ്റെല്ലർ 2.0 വാച്ച് ശേഖരത്തിൻറെ വില 10,195 രൂപ മുതലാണ് ആരംഭിക്കുന്നത്. ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in. -ലും ഇതു ലഭ്യമാണ്.
മൂന്ന് ലിമിറ്റഡ് എഡിഷൻ വാച്ചുകളും ടൈറ്റൻ സ്റ്റെല്ലർ 2.0 പുറത്തിറക്കുന്നുണ്ട്. 120,000 വർഷം പഴക്കമുള്ള ഒറിജിനൽ മ്യൂണിയോണലസ്റ്റയിൽ നിന്നു നിർമിച്ച ഡയലുകളുള്ള ടൈറ്റൺ ആസ്ട്ര മെറ്റോറൈറ്റ് ഓട്ടോമാറ്റിക് വാച്ചാണ് ആദ്യത്തേത്. ടൈറ്റൻറെ ഇൻ ഹൗസ് ഓട്ടോമാറ്റിക് മൂവ്മെൻറ് ഉള്ള ഓപ്പൺ ഹാർട്ട് വിൻഡോ ആണിതിനുള്ളത്. സഫൈർ ക്രിസ്റ്റൽ, പ്ലേറ്റഡ് ക്രൗൺ, പ്രീമിയം ക്രോകോ ലെതർ സ്ട്രാപ് എന്നിവയെല്ലാം ഇതിലുണ്ടാകും. 300 വാച്ചുകൾ മാത്രമാണ് ഈ വേരിയൻറിലുണ്ടാകുക. 1,29,995 രൂപയാണ് വില.
നൈസർഗിക റെയർ എർത്ത്, ടൈഗർ ഐ സ്റ്റോൺ തുടങ്ങിയവയിൽ നിന്നു കടഞ്ഞെടുത്ത വിവിധ തലങ്ങളിലായുള്ള ഡയലുമായി എത്തുന്നവയാണ് ടൈറ്റൺ സെലും ടൈഗർ ഐ ഓട്ടോമാറ്റിക്. 500 വാച്ചുകൾ മാത്രമായി ലഭ്യമാക്കുന്ന ഇതിൻറെ വില 64,999 രൂപയാണ്. ഇനാമൽ ക്രൗൺ, സഫയർ ഗ്ലാസ്, മെച്ചപ്പെടുത്തിയ ആഡംബര ക്രോകോ ലെതർ സ്ട്രാപുകൾ തുടങ്ങിയ മികവുകൾ ഈ വാച്ചുകൾക്കുണ്ട്. ടൈറ്റൻ സീലം മൾട്ടിഫങ്ഷൻ ഓട്ടോമാറ്റിക് വാച്ചാണ് മൂന്നാമത്തേത്. ഗ്രേഡ് അഞ്ച് ടൈറ്റാനിയത്തിൽ കടഞ്ഞെടുത്ത ഇത് ഇൻ ഹൗസ് ഓട്ടോമാറ്റിക് മൾട്ടിഫങ്ഷൻ മൂവ്മെൻറ് അവതരിപ്പിക്കുന്നവയാണ്. ഈ വേരിയൻറ് 500 വാച്ചുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 84,995 രൂപയാണ് ഇതിൻറെ വില.
കഴിഞ്ഞ നിരവധി വർഷങ്ങളായി ഏറ്റവും മികച്ചതും പ്രീമിയവുമായ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും പുതുമകൾ ലഭ്യമാക്കുന്നതിനുമായി ടൈറ്റൻ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ടൈറ്റൻ കമ്പനി മാനേജിങ് ഡയറക്ടർ സി കെ വെങ്കട്ടരാമൻ പറഞ്ഞു. വാച്ചുകളുടെ രംഗത്ത് ഏറ്റവും മികവ് അവതരിപ്പിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ടൈറ്റൻറെ പുതുമകൾ തേടിയുള്ള മുന്നേറ്റവുമാണ് സ്റ്റെല്ലർ 2.0 ശേഖരം വിളിച്ചോതുന്നത്. റെയർ എർത്ത് ഘടകങ്ങൾ ഉപയോഗിച്ചും ഇന്ത്യൻ വാച്ച് നിർമാണ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും ആദ്യത്തെ മൾട്ടി ഫങ്ഷൻ കാലിബർ അടക്കമുള്ള ഇൻഹൗസ് മൂവ്മെൻറ്സ് ഉൾപ്പെടുത്തിയും അതുല്യമായ വാച്ചുകളാണ് ഈ ശേഖരത്തിൽ അവതരിപ്പിക്കുന്നത്. പ്രവർത്തനത്തിൻറെ കാര്യത്തിൽ മാത്രമല്ല, വാച്ചുകളുടെ സ്റ്റൈലിലും പുതുമയിലും കൂടി ശ്രദ്ധ ചെലുത്തുന്ന പ്രീമിയം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ആഴത്തിൽ മനസിലാക്കുന്നതു കൂടിയാണ് ഈ വാച്ചുകൾ. ഇന്ത്യൻ വാച്ച് നിർമാണത്തെ ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതു കൂടിയാണ് ഈ ശേഖരമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.