- Trending Now:
കൊച്ചി: സെഫർ, നിയോ സിങ്ക് പ്രോഗ്രസ്സീവ് ലെൻസുകൾ, ഡ്രൈവ്ഈസ് ലെൻസുകൾ, ടൈറ്റൻ ഐഎക്സ് 2.0, ഫാസ്റ്റ്ട്രാക്ക് വൈബ്സ് 2.0 എന്നിങ്ങനെ അഞ്ച് പുതിയ ലെൻസുകളുടെ അവതരിപ്പിക്കുന്നതായി ടൈറ്റൻ ഐകെയർ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസൃതമായി ലോകോത്തര ഐവെയറുകൾ അവതരിപ്പിക്കാനുള്ള ടൈറ്റൻ ഐകെയറിൻറെ പ്രതിബദ്ധതയാണ് പുതിയ ലെൻസുകളുടെ അവതരണങ്ങളിലൂടെ തെളിഞ്ഞു കാണുന്നത്.
മനോഹരമായി സൂക്ഷ്മതയോടെ രൂപകല്പന ചെയ്ത സെഫർ എന്ന പുതിയ ബ്രാൻഡ് ആഡംബരത്തിൻറെ പര്യായമായി സൃഷ്ടിച്ചതാണ്. പ്രീമിയം ക്രാഫ്റ്റ്മാൻഷിപ്പും ലൈറ്റ് വെയ്റ്റും ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയാണ് ഈ ശേഖരം ലക്ഷ്യമിടുന്നത്. ഫ്രാൻസിൽ നിർമ്മിച്ച ഈ ഉത്പന്നങ്ങൾക്ക് 34,000 രൂപ മുതലാണ് വില. തുടക്കത്തിൽ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് സെഫർ ശ്രേണി ലഭിക്കുക.
ഇതിനു പുറമെ ഡ്രൈവ് ഈസ്, നിയോ സിങ്ക് എന്നീ രണ്ടു പുതിയ ലെൻസുകൾ കൂടി ടൈറ്റൻ ഐ കെയർ അവതരിപ്പിച്ചിട്ടുണ്ട്. രാത്രികാല ഡ്രൈവിങ് ലെൻസ് വിഭാഗത്തിലെ വിടവുകൾ നികത്താനാണ് ഡ്രൈവ് ഈസ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് തന്ത്രപരമായ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ടൈറ്റൻ ഐകെയറിൻറെ പ്രതിബദ്ധതയും ഇവിടെ കാണാം. ഇതോടൊപ്പം നിയോ സിങ്ക് എന്ന പേരിലുള്ള പുതിയ ശേഖരവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 25,000 രൂപ വില നിലവാരത്തിലാണ് സാങ്കേതികവിദ്യയും താങ്ങാനാവുന്ന നിലവാരവും കോർത്തിണക്കി ഇത് ലഭ്യമാക്കുന്നത്. സൗകര്യവും മികച്ച കാഴ്ചയും ഇവിടെ കോർത്തിണക്കുകയാണ്.
കണ്ണട വ്യവസായ രംഗത്തെ പുനർ നിർണയം ചെയ്യുന്നതിൽ തങ്ങൾക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് കഴിഞ്ഞ 15 വർഷത്തെ തങ്ങളുടെ യാത്രയിലൂടെ എടുത്തു കാട്ടിയതെന്ന് ടൈറ്റൻ കമ്പനി ഐ വെയർ സിഇഒ സൗമെൻ ഭൗമിക് പറഞ്ഞു. സെഫർ, നിയോ സിങ്ക്, ഡ്രൈവ് ഈസ്, ജെൻ 2 എന്നീ സ്മാർട്ട് ഗ്ലാസുകൾ ലെൻസ്, ഫ്രെയിം മേഖലയിലെ ഉയർന്ന് വരുന്ന ആവശ്യം നിറവേറ്റാനുള്ള തങ്ങളുടെ തന്ത്രപരമായ സമീപനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട് ഗ്ലാസ് രംഗത്തെ മുൻനിരക്കാരായ ടൈറ്റൻ തങ്ങളുടെ ടൈറ്റൻ ഐഎക്സ് 2.0യും ഫാസ്റ്റ്ട്രാക് വൈബ്സ് 2.0യും അവതരിപ്പിച്ചു കൊണ്ട് സ്മാർട്ട് ഐഗ്ലാസ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. ഏറ്റവും പുതിയ ബ്ലൂടൂത്ത് വി5, ഗൂഗിൾ അസിസ്റ്റൻറുമായുള്ള തടസമില്ലാത്ത സംയോജനം, മികച്ച ടച്ച് കണ്ട്രോളുകൾ എന്നിവ വഴി യഥാർത്ഥ ഹാൻഡ് ഫ്രീ അനുഭവങ്ങളാണ് ഇവ കോളുകൾ, സംഗീതം, ബുദ്ധിമുട്ടില്ലാത്ത നാവിഗേഷൻ എന്നിവയ്ക്കായി നല്കുന്നത്.
അതുല്യമായ ശബ്ദനിലവാരം, സൗകര്യപ്രദമായ ഫിറ്റ്, ഓപൺ ഇയർ സ്പീക്കറുകൾ, ടച്ച് കണ്ട്രോളുകൾ, ഹെൽത്ത് ട്രാക്കിങ് ആപ് എന്നിവയുമായാണ് ഐഎക്സ് 2.0 എത്തുന്നത്. ബ്ലൂടൂത്ത് 5.3, ഹൈ റെസല്യൂഷൻ ഓഡിയോ, വാട്ടർ റെസിസ്റ്റൻസ്, ഒരാഴ്ച നീളുന്ന ബാറ്ററി ലൈഫ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മികച്ച ഓപൺ എയർ ശബ്ദവുമായാണ് ഫാസ്റ്റ്ട്രാക് വൈബ്സ് എത്തുന്നത്. 360 ഡിഗ്രി ക്ലാരിറ്റി, ദീർഘിപ്പിച്ച നാലു മണിക്കൂർ ബാറ്ററി, വർക്ക് ഔട്ടിനായുള്ള ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിൻറെ മറ്റു സവിശേഷകളാണ്.
ഇന്ത്യയിലെ സംഘടിത ഐ വെയർ വിപണി ക്രമമായ വളർച്ചയിലാണ്. ഇപ്പോൾ 15,000 കോടി രൂപയിലേറെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. പ്രീമിയം, ഇന്നൊവേറ്റീവ് ഐ വെയർ വിഭാഗത്തിലെ ഉയർന്നു വരുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള തന്ത്രപരമായ നീക്കങ്ങളാണ് ടൈറ്റൻ ഐകെയർ ഡിവിഷൻ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.