Sections

ദ ഐ ടെസ്റ്റ് മെനുവുമായി ടൈറ്റൻ ഐ+

Tuesday, Oct 15, 2024
Reported By Admin
Titan Eye+ Eye Test Menu campaign for truck drivers improving road safety in India

ഇന്ത്യൻ റോഡുകൾ സുരക്ഷിതമാക്കുന്നതിനുള്ള ചുവടുവയ്പ്


കൊച്ചി: ഇന്ത്യയിലെ മുൻനിര നേത്ര പരിചരണ ബ്രാൻഡായ ടൈറ്റൻ ഐ+ ഇന്ത്യൻ റോഡുകൾ സുരക്ഷിതമാക്കുന്നതിൻറെ ഭാഗമായി 'ദ ഐ ടെസ്റ്റ് മെനു' അവതരിപ്പിച്ചു. റോഡിൽ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുന്ന ഡ്രൈവർമാർക്കിടയിലെ കാഴ്ച സംബദ്ധിച്ച പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള ശ്രമമാണ് ലോക കാഴ്ച ദിനത്തിൽ ടൈറ്റൻ ഐ+ ആരംഭിച്ചിരിക്കുന്നത്.

കാഴ്ച വൈകല്യത്തെക്കുറിച്ചും കണ്ണിൻറെ ആരോഗ്യത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ആഗോളതലത്തിൽ ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്ര സംരക്ഷണത്തിനായി വരാൻ ഡ്രൈവർമാർ പലപ്പോഴും താൽപ്പര്യപ്പെടാത്തതിനാൽ, അവരിലേക്ക് നേത്ര പരിചരണം എത്തിക്കുവാനാണ് ടൈറ്റൻ ഐ+ ശ്രമിക്കുന്നത്.

ഈ സംരംഭത്തിൻറെ ഭാഗമായി, ട്രക്ക് ഡ്രൈവർമാർ ഭക്ഷണത്തിനും വിശ്രമത്തിനുമായി നിർത്തുന്ന ധാബ പോലുള്ള സ്ഥലങ്ങളിൽ ടൈറ്റൻ ഐ+ നേത്രപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. വിശ്രമ സമയം നേത്ര സംരക്ഷണത്തിനുള്ള ഒരു അവസരം കൂടിയാക്കി മാറ്റി. പരമ്പരാഗത ഭക്ഷണ മെനുവിന് പകരം കാഴ്ച പ്രശ്നങ്ങൾക്കായി ഡ്രൈവർമാരെ പരിശോധിക്കുന്നതിനായുള്ള ലളിതമായ ഒരു 'ഐ ടെസ്റ്റ് മെനു' അവതരിപ്പിച്ചു. ചുവരുകളിൽ പ്രദർശിപ്പിച്ച ഈ മെനു ഒരു നേത്ര പരിശോധനയുടെ മാതൃകയെ അനുകരിച്ചു. ഭക്ഷണ ഓർഡർ നൽകുന്നതിന്, ഡ്രൈവർമാർ ഈ 'ഐ ടെസ്റ്റ് മെനു' ഉപയോഗിക്കണം. അതിലൂടെ അവരുടെ കാഴ്ച പ്രശ്നങ്ങൾ ഉടനടി വ്യക്തമായി.

ധാബകളിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പുകളിൽ വിദഗ്ദ്ധരായ ഒപ്റ്റോമെട്രിസ്റ്റുകളാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തിയ ഡ്രൈവർമാർക്ക് അവ പരിഹരിക്കുന്നതിനായി കണ്ണടകൾ നിർദ്ദേശിക്കപ്പെട്ടു. കണ്ണടകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കി. ഈ സംരംഭം ഇതിനകം 7,000-ൽ അധികം ഡ്രൈവർമാരിൽ എത്തിച്ചേർന്നിട്ടുണ്ട്.

എല്ലാ വർഷവും ലോക കാഴ്ച ദിനം നേത്രസംരക്ഷണത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ടൈറ്റൻ ഐ+ ന് ലഭിക്കുന്ന ഒരവസരമാണെന്നും ഈ വർഷം ഇന്ത്യൻ റോഡുകൾ സുരക്ഷിതമാക്കുക എന്ന പ്രമേയമാണ് ഞങ്ങൾ എടുത്തിട്ടുള്ളതെന്നും ടൈറ്റൻ കമ്പനി ഐ കെയർ ഡിവിഷൻ മാർക്കറ്റിംഗ് ഹെഡ് മനീഷ് കൃഷ്ണമൂർത്തി പറഞ്ഞു.

ഈ സംരംഭത്തിൻറെ വ്യാപ്തി വിപുലപ്പെടുത്തുന്നതിനായി 'നമ്മ യാത്രി' പോലെയുള്ള പ്ലാറ്റ്ഫോമുകളുമായി ചേർന്ന് ടൈറ്റൻ ഐ പ്ലസ് പ്രവർത്തിക്കുന്നുമുണ്ട്. ഡെലിവറി പാർട്ട്ണർമാർ, റിക്ഷാ ഡ്രൈവർമാർ, കാബ് ഡ്രൈവർമാർ തുടങ്ങി ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർക്കെല്ലാം സൗജന്യ നേത്രപരിശോധനകൾ ലഭ്യമാക്കുന്നുണ്ട്.

ഈ സംരംഭത്തിൻറെ ഭാഗമായി 'ഐ ടെസ്റ്റ് മെനു' എന്ന ഒരു പ്രചരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.