- Trending Now:
തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടര ലക്ഷം കോടിയാണെന്ന് ഇതാദ്യമായി വെളിപ്പെടുത്തി. ആന്ധ്രയില്‍ 1933ല്‍ ക്ഷേത്രം സ്ഥാപിച്ചതു മുതല്‍ ഇന്നേ വരെ പുറത്തുവിടാതിരുന്ന രഹസ്യമാണു നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം പരസ്യമാക്കിയത്. വിപ്രോയും നെസ്ലെയും ഉള്‍പ്പെടെ ഇന്ത്യയിലെ വന്‍കിട കമ്പനികളുടെ വിപണിമൂല്യം നിഷ്പ്രഭമാക്കുന്ന സ്വത്താണിത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം തിരുപ്പതിയോ ?| richest temple tirupati
... Read More
വിവിധ ബാങ്കുകളിലായി 10.25 ടണ്‍ സ്വര്‍ണനിക്ഷേപം, 2.5 ടണ്‍ സ്വര്‍ണാഭരണങ്ങള്‍, 16,000 കോടി രൂപ ബാങ്ക് നിക്ഷേപം,ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകള്‍ എന്നിങ്ങനെയാണ് സ്വത്തുവിവരങ്ങള്‍. ആകെ 2.5 ലക്ഷം കോടി രൂപ. ബാങ്ക് നിക്ഷേപം 2019ല്‍ 13,025 കോടി രൂപയായിരുന്നത് ഇപ്പോള്‍ 15,938 കോടിയാണെന്നും 2900 കോടി രൂപയുടെ വര്‍ധനയാണുണ്ടായതെന്നും ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ റെഡ്ഡി പറഞ്ഞു. കണക്ക് വ്യക്തമാക്കുന്ന ചുരുക്കം ട്രസ്‌റുകളില്‍ ഒന്നാണ് തിരുപ്പതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.