Sections

ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Saturday, Aug 05, 2023
Reported By Soumya
Health

ചെറിയ പനിയോ, ജലദോഷമോ വന്നാൽ ഉടൻതന്നെ ആവി പിടിക്കാൻ തുടങ്ങുന്നവരാണ് നമ്മൾ പലരും. ആവി പിടിക്കുമ്പോൾ നീരാവി മൂക്കിനുള്ളിലേക്ക് എത്തുന്നു. ഇത് കെട്ടിക്കിടക്കുന്ന കഫത്തെ അലിയിച്ച് മൂക്കിന് പുറത്തേക്ക് എത്തിക്കുന്നു. സൈനസുകളിൽ അടിഞ്ഞിരിക്കുന്ന നീർക്കെട്ടും കുറയ്ക്കുന്നു. ശരിയായ രീതിയിൽ അല്ല നിങ്ങൾ ആവി പിടിക്കുന്നത് എങ്കിൽ ഇത് വളരെ ദോഷകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

  • ആവി പിടിക്കുമ്പോൾ കോട്ടൺ ടവ്വലോ തുണിയോ ഉപയോഗിച്ച് തല മൂടണം.
  • കണ്ണിലേക്ക് നേരിട്ട് ആവി അടിക്കുന്നത് ഒഴിവാക്കുക വേണമെങ്കിൽ നനഞ്ഞ ഒരു തുണി കൊണ്ട് കണ്ണ് മൂടിവയ്ക്കുക.
  • പൊള്ളലേൽക്കാത്ത രീതിയിൽ അകലം പാലിച്ചു വേണം ആവി പിടിക്കാൻ.
  • ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.
  • ബാമുകൾ ആവിപിടിക്കാനുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂർക്ക, ചൊമകൂർക്ക എന്നിവയും നല്ലതാണ്.
  • ആവിപിടിക്കുമ്പോൾ നിശ്ചിത അകലം പാലിക്കൽ പ്രധാനമാണ്. കാരണം ഒരു പരിധിയിൽ കൂടുതൽ ചൂടുള്ള നീരാവി നിങ്ങളുടെ ത്വക്കിൻറെ ആരോഗ്യത്തെ ബാധിക്കും.
  • ആവി പിടിക്കാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കരുത്. വേപ്പറൈസർ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം നിറയ്ക്കുകയോ നീക്കംചെയ്യുകയോ ചെയ്യുക.
  • ഒരു തവണ ഉപയോഗിച്ചാൽ വെള്ളം മാറ്റണം.
  • ഇലക്ട്രിക് വേപ്പറൈസർ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് കഴുകി വൃത്തിയായി സൂക്ഷിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.