Sections

വിജയത്തിനായി കുറുക്കുവഴികള്‍

Saturday, Nov 26, 2022
Reported By MANU KILIMANOOR

നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ അറിവുകള്‍

നിങ്ങള്‍ ഒരു ബിസിനസ്മാന്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ ദിവസവും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്ന ആളാണോ? നിങ്ങള്‍ നിത്യവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ചില വസ്തുതകള്‍ പുതിയ രീതിയില്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഇവിടെ. ഏത് തരത്തില്‍ കച്ചവടബന്ധങ്ങളും അതുവഴി ഉണ്ടാകുന്ന സാമൂഹിക ബന്ധങ്ങളും ആരോഗ്യകരമായി ഉപയോഗിക്കാം എന്നുള്ളതിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഒരു കടയും കടയുടെ ഉള്‍വശവും കടയുടെ ഉടമസ്ഥനും കടയിലേക്ക് വരുന്ന കസ്റ്റമറിനെ ഏതുതരത്തില്‍ സ്വീകരിക്കുന്നു എന്നും ആ അതിഥിയോട് ഏതുതരത്തില്‍ പെരുമാറണം എന്നുള്ളതും ഒരു ബിസിനസ്സില്‍ പ്രധാനമാണ്. ദീര്‍ഘവീക്ഷണത്തോടെ പരമ്പരാഗതമായ കച്ചവട തന്ത്രങ്ങളില്‍ നിന്നും മാറികൊണ്ട് ആധുനികമായ പുതിയ കാലത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടും ഏതു തരത്തില്‍ നമുക്ക് വളരാന്‍ കഴിയും എന്നുള്ള ഒരു പഠനമാണ് ഇവിടെ.

നിത്യജീവിതത്തില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ അറിവുകള്‍. നമ്മുടെ ചുറ്റുപാടില്‍ നിന്നും ഏതുതരത്തില്‍ നമുക്ക് ശരിയായ അറിവുകള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും അവ എങ്ങനെ നമുക്ക് നമ്മുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയും എന്നുള്ളതിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  ഈ വീഡിയോ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിത്യവും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആളുകളില്‍ നിന്നും പല കാര്യങ്ങളും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.  അങ്ങനെ ശരിയായ അറിവുകള്‍ നമുക്ക് ജീവിതത്തില്‍ വഴികാട്ടുകയും കരുത്തേയും ചെയ്യും. അപ്പോള്‍ നമുക്ക് വീഡിയോയിലേക്ക് കടക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും  കമന്റ് ബോക്‌സില്‍ ചേര്‍ക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.