- Trending Now:
ബിസിനസുകാർ ഇന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്നലത്തെയും നാളത്തെയും കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണെങ്കിലും ഓരോ സമയത്തിനേയും ഓരോ നിമിഷത്തിനെയും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്നത്തെ കാര്യം ഇന്ന് തന്നെ ചെയ്യുക എന്നതാണ് വളരെ പ്രധാനപ്പെട്ടത്. നാളെ എന്നൊരു ദിവസം നിങ്ങളുടെ മുൻപിൽ ഇല്ല. എനിക്ക് വളരെ തിരക്കാണ് എനിക്ക് സമയമില്ല എന്നൊക്കെ ഇപ്പോൾ ബിസിനസുകാർക്ക് തോന്നുമെങ്കിലും അത് സ്വാഭാവികമാണ്.
ബിസിനസ് രംഗത്ത് നിൽക്കുന്നവർക്ക് മാത്രമല്ല പൊതുവേ പല മേഖലകളിലും ജോലി ചെയ്യുന്നവർക്ക് സമയം കിട്ടാറില്ല എന്നത് വാസ്തവമാണ്. എല്ലാ ജോലിയും ഇന്ന് തന്നെ ചെയ്യുവാൻ സാധ്യമല്ല ബാക്കി നാളെ ചെയ്യാം അല്ലെങ്കിൽ പിന്നീട് ആകാം എന്നുള്ള ചിന്ത ഒരിക്കലും ബിസിനസുകാരന് ചേർന്നതല്ല. ബിസിനസ് എന്ന് പറയുന്നത് വലിയ ഒരു കലയും പ്രയത്നവുമാണ്. അതാത് ദിവസത്തെ ജോലി ചെയ്തു തീർക്കുന്നതിൽ വളരെ പ്രാധാന്യം കൊടുക്കേണ്ടതാണ്. സമയമില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യവും മാറ്റി വയ്ക്കുവാൻ സാധ്യമല്ല.
ടാക്സ് അടയ്ക്കുവാൻ സമയം കിട്ടിയില്ല എന്ന് പറയുന്നത് ടാക്സ് അടയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെടുവാനുള്ള കാരണമേ ആകുന്നില്ല. ഒരു കസ്റ്റമറെ കാണുവാൻ സമയമില്ല എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല കസ്റ്റമറിനെ കൊണ്ടുവന്നാൽ മാത്രമേ നിങ്ങളുടെ ബിസിനസ് നടക്കുകയുള്ളൂ അതുകൊണ്ട് ആ കസ്റ്റമർ നിങ്ങളിലേക്ക് കൊണ്ടുവരിക എന്ന് പറയുന്നത് നിങ്ങളുടെ കടമയാണ്.
ഒരിക്കലും സമയം നിങ്ങളെ കാത്തുനിൽക്കുകയില്ല സമയം സഞ്ചരിച്ചുകൊണ്ടിരിക്കും. അതിനൊപ്പം യാത്ര ചെയ്യുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റിയ കാര്യം. അതുകൊണ്ട് അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി സമയം കളയാതെ സമയം ബിസിനസ് ചെയ്യാൻ വേണ്ടി മാത്രം മാറ്റി വയ്ക്കുക. രാഷ്ട്രീയ കാര്യങ്ങൾ സാമൂഹിക കാര്യങ്ങൾ പോലുള്ളവ മാറ്റിവെച്ചുകൊണ്ട് ബിസിനസിൽ മാത്രം ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കണം. അതുപോലെ തന്നെ കുടുംബ കാര്യങ്ങൾക്ക് വേണ്ടിയും ഒരു നിശ്ചിതസമയം മാറ്റിവയ്ക്കാൻ വേണ്ടി ഒരിക്കലും മറക്കരുത്.
പല ബിസിനസുകാരും മടി കൊണ്ടും പിന്നെ ചെയ്യാം അല്ലെങ്കിൽ മാറ്റി വയ്ക്കൽ സ്വഭാവങ്ങൾ കൊണ്ട് പരാജയപ്പെട്ടു പോയിട്ടുണ്ട്. ബിസിനസിന്റെ പരാജയം മാറ്റി വയ്ക്കൽ കൊണ്ട് മടി കൊണ്ടോ ആണ് ഉണ്ടാകുന്നത് എന്ന് പല ബിസിനസുകാരുടെയും പരാജയ കഥകൾ നോക്കിയാൽ മനസ്സിലാകും. നിങ്ങളുടെ സമയത്തെ ക്രമീകരിക്കുക. വിശദമായ ക്രമീകരണത്തിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ സാധിക്കുക.
നിങ്ങൾ ചെയ്യുന്ന ബിസിനസിനെ വളരെ ക്രമീകരിച്ചുകൊണ്ട് To doലിസ്റ്റ് പോലുള്ളവ തയ്യാറാക്കി രാവിലെ മുതൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തത വരുത്തി ആ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തുകൊണ്ട് മുന്നോട്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. ഏതൊരു പ്രവർത്തനങ്ങളും മുൻഗണന പ്രകാരത്തിൽ ചെയ്യുവാൻ വേണ്ടി ശ്രമിക്കുക. ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യണം. നാളെത്തേക്ക് ചെയ്യേണ്ട കാര്യങ്ങളുടെ തയ്യാറെടുപ്പുകളും ഇതിനോടൊപ്പം തന്നെ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് തന്നെ സമയത്തെ തീർച്ചയായും നിങ്ങൾക്ക് ക്രമീകരിക്കുവാൻ സാധിക്കും.
സെവൻ ഹാബിറ്റ് ഓഫ് ഹൈലി ഇൻഫ്ലുവൻസ്ഡ് പീപ്പിൾ എന്ന പുസ്തകത്തിൽ സമയ നിയന്ത്രണത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. നിങ്ങൾ ചെയ്യുന്ന പ്രവർത്തനത്തെ അതിൽ നാലായി തിരിക്കുന്നുണ്ട്.
ഒന്നാമത്തെ കാര്യം ഏറ്റവും അത്യാവശ്യമായിട്ടുള്ളത്,രണ്ടാമത്തെ കാര്യം ഭാവിയിൽ അത്യാവശ്യമായ കാര്യങ്ങൾ, മൂന്നാമത്തെ കാര്യങ്ങൾ നിങ്ങൾക്ക് ചെറിയ അത്യാവശ്യമുള്ളതാണ് എങ്കിലും പക്ഷേ നാളത്തേക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങൾ, നാലാമത്തെ കാര്യം അത്യാവശ്യവുമില്ല നാളെ നിങ്ങൾക്ക് അതുകൊണ്ട് ഗുണവുമില്ല അങ്ങനെയുള്ള കാര്യങ്ങൾ. പല ആളുകളെ മൂന്നാമത്തെയും നാലാമത്തെയും ഭാഗത്തായിരിക്കും കൂടുതലും നിൽക്കുന്നത്. അതിന് പകരം നാളത്തെ അത്യാവശ്യ കാര്യങ്ങൾ ഇന്ന് ചെയ്തുകഴിഞ്ഞാൽ നാളെ യാതൊരുവിധ പ്രശ്നവുമില്ല. ഈ പുസ്തകം ഒരു ബിസിനസുകാരൻ വായിച്ചിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.